Tuesday July 16th, 2019 - 2:11:pm
topbanner
topbanner

ഗുരുവായൂരില്‍ വൈശാഖ പുണ്യമാസാചരണത്തിന് തുടക്കമായി

princy
ഗുരുവായൂരില്‍ വൈശാഖ പുണ്യമാസാചരണത്തിന് തുടക്കമായി

തൃശ്ശൂർ:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈശാഖ പുണ്യമാസാചരണത്തിന് തുടക്കമായി. ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്കേറിയിട്ടുണ്ട്. മേടമാസത്തിലെ പ്രഥമ മുതല്‍ ഇടവ മാസത്തിലെ അമാവസി വരെയുള്ള ഒരു ചാന്ദ്രമാസക്കാലമാണ് വൈശാഖ പുണ്യമാസമായി ആചരിക്കുന്നത്. ദാനധര്‍മാദികള്‍ക്കും ക്ഷേത്രദര്‍ശനത്തിനും വിശേഷപ്പെട്ട വേള കൂടിയാണിത്. ബലരാമ ജയന്തിയായ അക്ഷയ തൃതീയ, ശ്രീ ശങ്കര ജയന്തി, ബുദ്ധ പൗര്‍ണമി, നരസിംഹ ജയന്തി, ദത്താത്രേയ ജയന്തി എന്നിവ വൈശാഖ മാസത്തിലെ വിശേഷ ദിവസങ്ങളാണ്.

ബലരാമജയന്തിയായ അക്ഷയ തൃതീയ ഏഴിനാണ്. ശ്രീ ശങ്കര ജയന്തി ഒമ്പതിനും. വൈശാഖത്തില്‍ ദിവസവും വൈകിട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭക്തി പ്രഭാഷണമുണ്ടാകും. ജൂണ്‍ മൂന്നിനാണ് വൈശാഖമാസ സമാപനം.വൈശാഖ മാസത്തില്‍ ക്ഷേത്രം ആധ്യാത്മിക ഹാളില്‍ നാല് സപ്താഹങ്ങള്‍ നടക്കും. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മാഹാത്മ്യ പാരായണത്തോടെ ആദ്യ സപ്താഹം തുടങ്ങി. പൊന്നടുക്കം മണികണ്ഠന്‍ നമ്പൂതിരി, താമരക്കുളം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മാഹാത്മ്യം വര്‍ണിച്ചു. പ്രഫ. മാധവപ്പള്ളി കേശവന്‍ നമ്പൂതിരി, തട്ടയൂര്‍ കൃഷ്ണന്‍ നമ്പൂതിരി, വെണ്മണി കൃഷ്ണന്‍ നമ്പൂതിരി, തോട്ടം ശ്യാമന്‍ നമ്പൂതിരി എന്നിവരാണ് മറ്റു ആചാര്യന്മാര്‍.

English summary
Vaisakhha celebration started in Guruvayur
topbanner

More News from this section

Subscribe by Email