Thursday February 27th, 2020 - 12:41:pm
topbanner

പി എസ് സി പരീക്ഷാമേല്‍നോട്ടം അധ്യാപക ജോലിയുടെ ഭാഗമാക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധം : വി. കെ. അജിത് കുമാര്‍

Anusha unni
പി എസ് സി പരീക്ഷാമേല്‍നോട്ടം അധ്യാപക ജോലിയുടെ ഭാഗമാക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധം : വി. കെ. അജിത് കുമാര്‍

മലപ്പുറം : പി എസ് സി പരീക്ഷാ മേല്‍നോട്ടം അധ്യാപക ജോലിയുടെ ഭാഗമാക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്നും അധ്യാപകരെ നിര്‍ബന്ധപൂര്‍വ്വം ഈ ജോലിക്ക് നിയോഗിക്കുന്നത് നിയമക്കുരുക്കുകള്‍ക്ക് വഴി തെളിയിക്കുമെന്നും കെ പി എസ് ടി എ സംസ്ഥാന അധ്യക്ഷന്‍ വി. കെ. അജിത് കുമാര്‍ അഭിപ്രായപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സെന്‍സസ് ജോലി, തെരഞ്ഞെടുപ്പ് ജോലി, പ്രകൃതി ക്ഷോഭത്തെ തുടര്‍ന്നുള്ള അടിയന്തിര ജോലികള്‍ എന്നിവ മാത്രമേ അധ്യാപകര്‍ക്കുള്ള മറ്റു ജോലികളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളുവെന്നും അതിന് വിരുദ്ധമായി പി എസ് സി പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കിയ സര്‍ക്കാര്‍ ഉത്തരവ് നിയമ വിരുദ്ധമാണെന്നും കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.

നിലവിലുള്ള അധ്യാപക, വിദ്യാര്‍ത്ഥി അനുപാതം വെട്ടിക്കുറച്ചുകൊണ്ട് പൊതു വിദ്യാലയങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള പ്രതിലോമകരമായ നടപടികളില്‍ നിന്ന് ധനകാര്യവകുപ്പ് പിന്‍മാറണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.

Read more topics: malappuram, psc , v k ajith kumar
English summary
V. K. Ajith Kumar talking about psc examination
topbanner

More News from this section

Subscribe by Email