Tuesday February 18th, 2020 - 10:43:am
topbanner

കണ്ണൂർ വയത്തൂർ കാലിയാറിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ടുപേർക്ക് പരുക്ക്

princy
കണ്ണൂർ വയത്തൂർ കാലിയാറിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ടുപേർക്ക് പരുക്ക്

ഇരിട്ടി : ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ആന വിരണ്ട് രണ്ടു പേർക്ക് പരുക്കേറ്റു. ആനപ്പുറത്തിരിക്കുകയായിരുന്ന രണ്ടു പേരാണ് വീണത്. താലപ്പൊലി ഘോഷയാത്രയുടെ പിൻഭാഗത്താണ് ആനയെ എഴുന്നെള്ളിച്ചിരുന്നത്. അതിനാൽ ആന വിരണ്ടപ്പോൾ കൂടുതൽ പരുക്കൊന്നുമുണ്ടായില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉളിക്കൽ നഗരത്തിനു സമീപമുള്ള എസ്.എൻ.ഡി.പി മന്ദിരത്തിനു സമീപത്തുനിന്നാണ് ഘോഷയാത്രയാരംഭിച്ചത്.തുടർന്ന് വെള്ളിയാഴ്ച്ച രാത്രി നഗരത്തിലൂടെ കടന്നുപോയ ഘോഷയാത്ര അമ്പലത്തിന് സമീപം എത്തിയപ്പോഴാണ് ആന പരാക്രമം തുടങ്ങിയത്. ഇതു മുൻകൂട്ടി മനസിലാക്കിയ ആന പാപ്പാൻമാർ മുൻകരുതലെന്ന നിലയ്ക്ക് ആനയ്ക്ക് കൂടുതൽ ചങ്ങലകളിട്ട് തളച്ച തിനാലാണ് കൂടുതൽ അനിഷ്ട സംഭവങ്ങളൊഴിവായത്. ആന ഇടഞ്ഞ് കുതറിയപ്പോഴാണ് ആനപ്പുറത്തിരുന്ന രണ്ടു പേർ വീണത്.ഇതിൽ വീരാജ് പേട്ട സുഹാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English summary
Two injured as elephant crashes during temple festival at Vayathur Kaliyar Kannur
topbanner

More News from this section

Subscribe by Email