Wednesday November 20th, 2019 - 12:14:am
topbanner

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ 2 പേരെ തിരിച്ചറിഞ്ഞു

Anusha unnikrishnan
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ 2 പേരെ തിരിച്ചറിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ രണ്ട് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞതായി വിവരം. യുവതിയുടെ മൃതദേഹം കന്യാകുമാരി സ്വദേശിനി അജിതയുടേതാണെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊല്ലപ്പെട്ടവരില്‍ മറ്റൊരാള്‍ ചെന്നൈ സ്വദേശി അരവിന്ദാണ്. മൃതദേഹം കാണാന്‍ ബന്ധുക്കള്‍ നാളെ രാവിലെ കേരളത്തിലെത്തുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളില്‍ മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. നാല് മൃതദേഹങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Read more topics: Maoists, Attappady
English summary
Two Maoists killed in Attappady have been identified
topbanner

More News from this section

Subscribe by Email