Saturday December 7th, 2019 - 12:20:am
topbanner

വ്യത്യസ്തമായൊരു യാത്രയയപ്പുമായി കാസര്‍കോട് ജില്ലയിലെ ട്രഷറി ജീവനക്കാര്‍

Anusha unnikrishnan
വ്യത്യസ്തമായൊരു യാത്രയയപ്പുമായി കാസര്‍കോട് ജില്ലയിലെ ട്രഷറി ജീവനക്കാര്‍

കാസർഗോഡ് : യാത്രയയപ്പ് പരിപാടി വ്യത്യസ്തമാക്കി കാസർഗോഡ് ജില്ലയിലെ ട്രഷറി ജീവനക്കാര്‍. ജില്ലാ ട്രഷറി ഓഫീസില്‍ നിന്നും വിരമിക്കുന്ന ജൂനിയര്‍ അക്കൗണ്ടന്റ് ടി പി ഗംഗാധരന്റെ യാത്രയയപ്പാണ് സഹപ്രവര്‍ത്തകര്‍ മാതൃകാപരമാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നീലേശ്വരം മലപ്പച്ചേരിയിലെ മലബാര്‍ വൃദ്ധ-വികലാംഗ സദനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ട്രഷറി ജീവനക്കാരും അന്തേവാസികളും സൗഹൃദം പങ്കിട്ടു. ഇതിനകം 1365 പേരെ പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രത്തിന് ട്രഷറി ജീവനക്കാര്‍ ധനസഹായം കൈമാറി.

ചടങ്ങ് ജില്ലാ ട്രഷറി ഓഫീസര്‍ കെ രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറി ജീവനക്കാരുടെ പാലിയേറ്റീവ് വിഭാഗം കണ്‍വീണര്‍ ജില്ലാ ട്രഷറി സൂപ്രണ്ട് ഒ ടി ഗഫൂര്‍, ട്രഷറി ഓഫീസ് അറ്റന്റന്റ് എ ജോസ്‌കുട്ടി, സ്ഥാപന ഭാരവാഹി ചാക്കോച്ചന്‍ സംബന്ധിച്ചു.

Read more topics: kasargod,
English summary
Treasury employees of Kasaragod district with a different farewell programme
topbanner

More News from this section

Subscribe by Email