Friday September 20th, 2019 - 3:36:pm
topbanner
Breaking News
jeevanam

അപകട മുഖത്തുനിന്നും ആയിരങ്ങളെ രക്ഷിച്ച ട്രാക്ക് വുമണ്‍ പി. ലിനിയ്ക്ക് അഭിനന്ദനപ്രവാഹം

princy
അപകട മുഖത്തുനിന്നും ആയിരങ്ങളെ രക്ഷിച്ച ട്രാക്ക് വുമണ്‍ പി. ലിനിയ്ക്ക് അഭിനന്ദനപ്രവാഹം

തൃശ്ശൂർ:വനിതാ ജാഗ്രത സംസ്ഥാനത്തു വീണ്ടും ശ്രദ്ധേയമാകുന്നു. റെയില്‍വേ ട്രാക്കിനു കുറുകെ തെങ്ങ് കടപുഴകി വീണ വിവരം അറിയിച്ചു ട്രെയിന്‍ അപകടം ഒഴിവാക്കിയ ട്രാക്ക് വുമണ്‍ പി. ലിനിയ്ക്ക് അഭിനന്ദനപ്രവാഹം.തൃശൂരിലൂടെ കടന്നുപോകേണ്ടിയിരുന്ന ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടസ്ഥലത്തുനിന്ന് 75 മീറ്റര്‍ അകലെവെച്ചാണ് തടയാനായത്.ദിവാന്‍ജിമൂല മേല്‍പ്പാലത്തിനു സമീപമാണ് കനത്ത മഴയില്‍ കഴിഞ്ഞദിവസം തെങ്ങ് കടപുഴകി വീണത്.

സമീപത്ത് വിശ്രമമുറിയിലിരുന്ന ലിനി ശബ്ദവും പുകയും കണ്ട് ഉടനെ സ്റ്റേഷനിലേക്കു ട്രാക്കിലൂടെ മഴ നനഞ്ഞ് ഓടുകയായിരുന്നു.കുര്‍ള എക്‌സ്പ്രസ് തൃശൂരില്‍ നിന്നു പുറപ്പെടാന്‍ അപ്പോള്‍ തയ്യാറായി നില്‍ക്കുകയായിരുന്നു.സ്റ്റേഷന്‍ അധികൃതര്‍ ഉടനെ പൂങ്കുന്നത്തേക്കു വിവരമറിയിച്ചു.പൂങ്കുന്നത്ത് സ്റ്റോപ്പ് ഉണ്ടായിരുന്നില്ലെങ്കിലും ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി അവിടെ നിര്‍ത്തിച്ചു.ഇരു ട്രാക്കുകള്‍ക്കും മീതെ തെങ്ങു വീണു കിടന്നതിനാല്‍ തെങ്ങു വെട്ടിമാറ്റിയല്ലാതെ യാത്ര തുടരാനാകുമായിരുന്നില്ല.ഒരു മണിക്കൂര്‍ ട്രാക്കില്‍ കിടന്ന ശേഷമാണ് ഇന്റര്‍സിറ്റി തൃശൂരിലേക്കു നീക്കിയത്.എറണാകുളം ഭാഗത്തേക്കു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് വീണ്ടും അര മണിക്കൂര്‍ വൈകിയാണ്.ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് ആരംഭിച്ചതു വീണ്ടും ഒരു മണിക്കൂര്‍ വൈകി.

Viral News

Read more topics: trissur, Track Woman, P. Liny
English summary
Track Woman P. Liny got lot of commendation
topbanner

More News from this section

Subscribe by Email