Wednesday October 16th, 2019 - 5:30:pm
topbanner

രാജ്യപുരോഗതിക്കാവശ്യം സഹിഷ്ണുതയോടെയുള്ള സമീപനം: മന്ത്രി എ.സി. മൊയ്തീന്‍

Neethu
രാജ്യപുരോഗതിക്കാവശ്യം സഹിഷ്ണുതയോടെയുള്ള സമീപനം: മന്ത്രി എ.സി. മൊയ്തീന്‍

കാക്കനാട്: രാജ്യപുരോഗതിക്കാവശ്യം സഹിഷ്ണുതയോടെയുള്ള സമീപനമാണെന്ന് വ്യവസായ കായിക യുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീന്‍. കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന 69-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മതങ്ങളെ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതും അസഹിഷ്ണുതയും രാജ്യപുരോഗതിക്ക് സഹായകരമാകില്ല. അത്തരം നിലപാടുകള്‍ ഇതുവരെയുള്ള നമ്മുടെ നേട്ടങ്ങളുടെ വില കുറയ്ക്കും. എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതരീതികളും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന വിധത്തില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും മുറുകെ പിടിക്കണം. തെറ്റായ പ്രവണതകളും സങ്കുചിത താല്‍പര്യങ്ങളും നിരുത്സാഹപ്പെടുത്തണം. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്യം എല്ലാവര്‍ക്കും ലഭിക്കണം. ഒരുവിഭാഗത്തിന് മറ്റൊരു വിഭാഗത്തിനുമേല്‍ ആധിപത്യമുണ്ടാകുന്ന സ്ഥിതിവിശേഷം ഗുണകരമാകില്ല.

എല്ലാവിഭാഗത്തിന്റെയും സഹകരണം ഉറപ്പാക്കി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ റിപ്പബ്ലിക് ദിനം. മതനിരപേക്ഷത ഉറപ്പുനല്‍കുന്ന ഭരണഘടനയില്‍ ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക പരിഗണനയില്ല. സമ്പത്ത് ഒരു വിഭാഗത്തിന്റെ കൈയില്‍ കുന്നുകൂടുന്ന അസമത്വമുള്ള രാജ്യമല്ല നമുക്കാവശ്യം. എല്ലാവര്‍ക്കും തൊഴിലും നീതിയും ഉറപ്പാക്കുന്ന ബഹുസ്വരതയുള്ള നാടിനായി പ്രവര്‍ത്തിക്കണം. നിരവധി രംഗങ്ങളില്‍ രാജ്യത്തിനു തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള കേരളത്തിന്റെ നേട്ടങ്ങള്‍ വീണ്ടും ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണം. യോജിപ്പിന്റെ നല്ല സന്ദേശങ്ങള്‍ പകരുന്ന നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Tolerance maint develop country
topbanner

More News from this section

Subscribe by Email