Wednesday September 18th, 2019 - 5:17:pm
topbanner
Breaking News
jeevanam

തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: ബി.എം.എസ്. തൊഴിലാളി അറസ്റ്റില്‍

Anusha Aroli
തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം:  ബി.എം.എസ്. തൊഴിലാളി അറസ്റ്റില്‍

തൃശൂര്‍: പുന്നയൂര്‍ക്കുളം പരൂരില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ബി.എം.എസ്. തൊഴിലാളി അറസ്റ്റില്‍. വടക്കേക്കാട് കപ്ലിയങ്ങാട് തണ്ടേങ്ങാട്ടില്‍ പരേതനായ രാജന്റെ മകന്‍ രഞ്ജിത്ത് (31) കുത്തേറ്റു മരിച്ച സംഭവത്തിലാണ് ബി.എം.എസ്. തൊഴിലാളിയായ കുന്നംകുളം അഞ്ഞൂര്‍ സ്വദേശിയും പരൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പേരോത്ത് ഷിജു (35)വിനെ വടക്കേക്കാട് എസ്.ഐ. കെ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആറ്റുപുറം ബി.എം.എസ്. യൂണിയനിലെ ചുമട്ടു തൊഴിലാളിയാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

വ്യാഴാഴ്ച പകല്‍ മൂന്നോടെ ഷിജു താമസിക്കുന്ന പരൂരിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം. രാവിലെ മുതല്‍സുഹൃത്തുക്കളായ രഞ്ജിത്തും ഷിജുവും മറ്റ് നാലുപേരും ഇവിടെ ഇരുന്നു മദ്യപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം ടിവിയില്‍ കാണാനാണ് ഇവര്‍ എത്തിയതെന്നു പറയുന്നു. ഈസമയം ഷിജുവിന്റെ ഭാര്യയും മക്കളും ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നില്ല. ഷിജുവും രഞ്ജിത്തും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ഷിജു കറിക്കത്തി ഉപയോഗിച്ച് രഞ്ജിത്തിനെ കുത്തുകയുമായിരുന്നു.

ഇടതു നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ രഞ്ജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിയില്‍ ഉണ്ടായിരുന്ന മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഷിജു ഒഴിച്ചുള്ളവരെ വിട്ടയച്ചു.

അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നു രഞ്ജിത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഷിജുവും രഞ്ജിത്തും തമ്മില്‍ ശത്രുത ഉണ്ടായിരുന്നില്ല. പ്രതി ഒരുദിവസം കസ്റ്റഡിയില്‍ ഉണ്ടായിട്ടും എന്തു കാരണത്തിലാണ് രഞ്ജിത്തിനെ കുത്തിയതെന്നു പറയാന്‍ പോലീസിനു കഴിഞ്ഞിട്ടില്ലെന്നും കസ്റ്റഡിയില്‍ ഉണ്ടായിരുന്ന രണ്ടുപേരെ പോലീസ് വിട്ടയച്ചതിലും ദുരൂഹതയുണ്ടെന്നും രഞ്ജിത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.

Viral News

English summary
Youth stabbed to death in Thrissur BMS Worker arrested
topbanner

More News from this section

Subscribe by Email