Tuesday July 16th, 2019 - 1:56:pm
topbanner
topbanner

തൃശ്ശൂരിൽ ഇടിമിന്നലേറ്റ് യുവതിക്ക് പൊള്ളലേറ്റു: രണ്ടു വീടുകള്‍ക്ക് നാശനഷ്ടം

Anusha Aroli
തൃശ്ശൂരിൽ ഇടിമിന്നലേറ്റ് യുവതിക്ക് പൊള്ളലേറ്റു: രണ്ടു വീടുകള്‍ക്ക് നാശനഷ്ടം

തൃശൂര്‍: പുതുക്കാട് മണ്ണംപേട്ടയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ യുവതിക്ക് പൊള്ളലേറ്റു. വെളക്കപ്പാടി രാജേഷിന്റെ ഭാര്യ ജിജിത (32)യ്ക്കാണ് പരുക്ക്. വീടിന്റെ മുന്‍വശത്തെ ഗ്രില്ലില്‍ ചാരിനില്‍ക്കുമ്പോഴാണ് മിന്നലേറ്റത്.

വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ശബ്ദംകേട്ട് തൊട്ടടുത്ത ക്ഷേത്രത്തിലായിരുന്ന ബന്ധുക്കളെത്തിയാണ് ആസ്പത്രിയിലെത്തിച്ചത്. നട്ടെല്ലിനു പരുക്കേറ്റ ജിജിത മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മണ്ണംപേട്ട അക്കരക്കാരന്‍ സന്തോഷിന്റെ വീടിന്റെ വാര്‍പ്പ് ഇടിമിന്നലില്‍ അടര്‍ന്നുവീണു.

വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ടൈലറിങ് യൂണിറ്റിലെ യന്ത്രങ്ങള്‍, ടിവി., മോട്ടോര്‍ എന്നിവ ഇടിമിന്നലില്‍ കത്തിനശിച്ചു. പറമ്പിലെ തെങ്ങ്, വാഴ എന്നിവയും നശിച്ചിട്ടുണ്ട്. അക്കരക്കാരന്‍ സിജിയുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങും കത്തിനശിച്ച നിലയിലാണ്.അളഗപ്പനഗര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Read more topics: Thrissur,,burned,Thunderbolt
English summary
in Thrissur Woman burned to Thunderbolt : two houses damaged
topbanner

More News from this section

Subscribe by Email