Tuesday July 16th, 2019 - 1:53:pm
topbanner
topbanner

ഗുരുവായൂര്‍ ക്ഷേത്ര നടയിലെ സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷണശ്രമം

princy
ഗുരുവായൂര്‍ ക്ഷേത്ര നടയിലെ സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷണശ്രമം

തൃശൂര്‍:ഗുരുവായൂര്‍ തെക്കേനടയില്‍ മൂന്ന് സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷണം. വാട്ടര്‍ അതോറിറ്റി ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള മൂന്ന് സ്ഥാപനങ്ങളുടെ പൂട്ടുകതളാണ് തകര്‍ത്തത്. ടാക്‌സ് ലിങ്ക്‌സ് എന്ന സ്ഥാപനത്തില്‍ മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപ മോഷണം പോയിട്ടുണ്ട്.

തിരുവെങ്കിടം സ്വദേശി ചങ്കത്ത് സുരേഷിന്റെ ആധാരമെഴുത്ത് ഓഫീസിലും പാലുവായ് സ്വദേശി ചേടപ്പുറത്ത് ഇല്ലത്ത് ദേവിദാസിന്റെ ഉടമസ്ഥയിലുള്ള ക്വിക് ലാബ്‌സ് എന്ന കമ്പൂട്ടര്‍ സ്ഥാപനത്തിന്റേയും പൂട്ടുകള്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കയറിയിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. ഗുരുവായൂര്‍ ടെമ്പിള്‍പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read more topics: guruvayoor, Theft attempt
English summary
Theft attempt in guruvayoor
topbanner

More News from this section

Subscribe by Email