Wednesday February 19th, 2020 - 4:11:pm
topbanner

കണ്ണൂർ നഗരത്തിലെ ഒൻപതു കടകളിൽ മോഷണം: കാൽടെക്സിലെ മൊബൈൽ കടയുടെ ചില്ല് കല്ലിട്ട് തകർത്തു

Anusha Aroli
കണ്ണൂർ നഗരത്തിലെ ഒൻപതു കടകളിൽ മോഷണം: കാൽടെക്സിലെ  മൊബൈൽ കടയുടെ ചില്ല് കല്ലിട്ട് തകർത്തു

കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ മോഷണ പരമ്പര. കാൽടെക്സിനു സമീപം രജിസ്ട്രാര്‍ ഓഫീസ് റോഡിലെ കടകളിലാണ് മോഷണങ്ങൾ നടന്നത്.റോഡരികില്‍ സ്ഥിതി ചെയ്യുന്ന സുപക്‌സ് കോര്‍ണര്‍ ബില്‍ഡിങ്ങിലെ താഴെയുള്ള എട്ടു കടയിലും മുകളിലെ നിലയിലെ ഒരു കടയും ഉള്‍പ്പെടെ ഒമ്പത് കടകളിലാണ് മോഷണം നടന്നത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സെല്ലോ നെക്‌സ് മൊബൈല്‍ ഷോപ്പ്, ഹൈക്കോണ്‍ ബാറ്ററി ഷോറൂം, എസ്.ആര്‍ പ്രിന്റേഴ്‌സ്, സമീപത്തെ ഹോട്ടല്‍, മഞ്ജു ഫോട്ടോസ്റ്റാറ്റ്, റോസ് ഗാര്‍മെന്റ്‌സ്, നാഷണല്‍ ഇന്‍ഷൂറന്‍സ്, ഒന്നാം നിലയിലെ ഷമ്മാസ് ഷോപ്പ്, ക്രയോസ് എന്‍ജിനീയറിങ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

എസ്.ആര്‍ പ്രിന്റേഴ്‌സില്‍ നിന്നും 12,500 രൂപയും, റോസ് ഗാര്‍മെന്റ്‌സില്‍ നിന്ന് 4,000, നാഷണല്‍ ഇന്‍ഷൂറന്‍സില്‍ നിന്നും 2,500 രൂപയും മോഷണം പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണി വരെ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അര്‍ധ രാത്രിയോടെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു.

ചൊവ്വാഴ്ച്ച രാവിലെ കട തുറക്കാന്‍ എത്തിയവരാണ് മോഷണം നടന്നതായി അറിയിക്കുന്നത്. സമീപത്തെ സി.സി.ടി.വി കാമറയില്‍ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞെങ്കിലും വ്യക്തതയില്ലാത്ത നിലയിലാണ്.  മൊബൈല്‍ കടയുടെ മുന്‍വശത്തെ ഗ്ലാസ് ചെങ്കല്ലിട്ട് തകര്‍ത്താണ് അകത്തു കയറിയത്. ഇവിടെ രണ്ട് ഐ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും എടുത്തില്ല.

ബാറ്ററി ഷോപ്പിലും ചായക്കടയില്‍ ചില്ലറ പണം ഉണ്ടായിരുന്നെങ്കിലും അതും എടുത്തില്ല. കുത്തി തുറന്ന ശേഷം സംശയം തോന്നാതിരിക്കാന്‍ ഇവയെല്ലാം പൂട്ടിയാണ് കള്ളന്‍ മടങ്ങിയത്. രാവിലെ കടയുടമയായ ഷൈജുവാണ് ആദ്യമെത്തിയത്. ഇദ്ദേഹം സംഭവം ശ്രദ്ധിച്ചിരുന്നില്ല. ഗ്ലാസ് തകര്‍ന്നത് കണ്ടതോടെ ഒരു ഓട്ടോ ഡ്രൈവറാണ് വിവരം പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ടൗണ്‍ പോലീസിനെ വിവരം അറിയിച്ചു. ടൗണ്‍ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read more topics: kannur, caltex, theft
English summary
Theft at nine shops in Kannur caltex
topbanner

More News from this section

Subscribe by Email