Monday December 9th, 2019 - 3:06:pm
topbanner

മൃഗസംരക്ഷണ മേഖലയുടെ വളർച്ചയ്ക്ക് പുതിയ ആശയങ്ങൾ പകർന്ന് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് ഇന്ന് സമാപിക്കും

princy
മൃഗസംരക്ഷണ മേഖലയുടെ വളർച്ചയ്ക്ക് പുതിയ ആശയങ്ങൾ പകർന്ന് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് ഇന്ന് സമാപിക്കും

കൽപ്പറ്റ: ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ കേരളവെറ്ററിനറി സയൻസ് കോൺഗ്രസ് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ തുടങ്ങി. രാജ്യത്തെ വിവിധ വെറ്ററിനറി സർവകലാശാലകൾ, കോളജുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നായി ശാസ്ത്രജ്രും അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 400 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മ്യഗങ്ങളുടെ ആരോഗ്യ പരിപാലനം, ഉൽപാദനം ഉയർത്താനുള്ള നൂതന മാർഗങ്ങൾ, വെറ്ററിനറി മേഖലയും കർഷകരും നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ തുടങ്ങിയ വിഷയങ്ങളാണു വെറ്ററിനറികോൺഗ്രസ് ചർച്ച ചെയ്യുന്നത്. സമ്മേളന പ്രതിനിധികളുടെഗവേഷണ ഫലങ്ങൾ ചടങ്ങിൽ അവതരിപ്പിക്കും. ഇത്തവണബിരുദ വിദ്യാർഥികൾക്കായി ഒരു സെഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിരാജേഷ് കുമാർ സിങ് പ്രകാശനം ചെയ്യും.സയൻസ് കോൺഗ്രസ് മന്ത്രിരാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

The Kerala Veterinary Science Congress will conclude todayഭക്ഷ്യഭദ്രതയും പൊതുജനാരോഗ്യവും കർഷകക്ഷേമവും ഉറപ്പാക്കുന്ന രീതിയിലുള്ള മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ ശാസ്ത്രസമൂഹം മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.പ്രളയകാലത്ത് വളർത്തു മൃഗങ്ങളെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും പരിശ്രമിച്ച കർഷകരായ ഷാരൂൺ മേപ്പാടി, എൻ.ഷിബു, പി.കെ.ആരിഫ്, എം.ശങ്കരൻ, ശോഭ പനമരം എന്നിവരെചടങ്ങിൽ മന്ത്രി ആദരിച്ചു.

ആന്റിബയോട്ടിക് മരുന്നുകളുടെ വിവേകപൂർണമായ ഉപയോഗമാണ്ഇന്നത്തെ വൈദ്യശാസ്ത്രം ആവശ്യപ്പെടുന്നതെന്ന് മുഖ്യാതിഥിയായ തമിഴ്നാട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർഡോ. സി. ബാലചന്ദ്രൻ പറഞ്ഞു.മാറുന്ന കാലാവസ്ഥക്ക് അനുയോജ്യമായ കൃഷി, മൃഗസംരക്ഷണ രീതികൾ അവലംബിക്കാൻ കർഷകർക്ക് പരിശീലനംനൽകണമെന്ന് കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ.ശശീന്ദ്രനാഥ് പറഞ്ഞു.

ഇന്ത്യൻ വെറ്ററിനറിഅസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ഡോ. ബി.ബാഹുലേയൻ അധ്യക്ഷത വഹിച്ചു. ഡോ.എൻ.അശോക്, ഡോ.അജിത് ജേക്കബ് ജോർജ്, ഡോ. സി.സി.ഫിലിപ്പ്, ഡോ. ആർ.രാജീവ്, ഡോ.മുഹമ്മദ് അസ്ലം,ഡോ. അനിൽ സക്കറിയ, ഡോ. ബിനു കെ.മാണി എന്നിവർ പ്രസംഗിച്ചു. ഞാറാഴ്ച പ്ലീനറി സെഷനോടെ സമ്മേളനം സമാപിക്കും.

English summary
The Kerala Veterinary Science Congress will conclude today
topbanner

More News from this section

Subscribe by Email