Saturday February 29th, 2020 - 8:08:am
topbanner

തളിപ്പറമ്പ് മെയിൻ റോഡ് മെക്കാഡം ടാറിങ് അനിശ്ചിതത്വത്തിൽ : വ്യാപാരികൾ മന്ത്രിയെ കണ്ടു

Anusha Aroli
തളിപ്പറമ്പ് മെയിൻ റോഡ് മെക്കാഡം ടാറിങ് അനിശ്ചിതത്വത്തിൽ : വ്യാപാരികൾ മന്ത്രിയെ കണ്ടു

കണ്ണൂർ : തളിപ്പറമ്പ് മെയിൻ റോഡ് മെക്കാഡം ടാറിങ് അനിശ്ചിതമായി നീളുന്നതിനെതിരെ വ്യാപരികളും പൊതുജനങ്ങളും രംഗത്ത്. മൂത്തേടത്ത് ഹൈസ്‌കൂൾ ജംഗ്ഷൻ മുതൽ കപ്പാലം ജംഗ്ഷൻ വരെയുള്ള ടാറിങ് പ്രവർത്തികളാണ് നിലച്ചിരിക്കുന്നത്. ഇതുമൂലം വ്യാപരികളും നാട്ടുകാരുമടക്കം ദുരിതത്തിലായിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2018 സെപ്റ്റംബർ മാസം ടെൻഡർ എടുത്ത് കരാറുകാരൻ പണി ഏറ്റെടുത്തെങ്കിലും ശേഷം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സ്കീം രൂപപ്പെടുത്തി ഫെബ്രുവരിയിൽ പണി തുടങ്ങുകയും ചെയ്തു. അതിനു ശേഷം റോഡിൽ പൈപ്പ് സ്ഥാപിക്കാൻ കുത്തിപൊളിച്ചു തുടർന്ന് റോഡിന്റെ പണി നടത്തുമെന്ന് പറഞ്ഞതല്ലാതെ കാര്യമായ പണിയൊന്നും നടന്നില്ല, എന്നു മാത്രമല്ല കുത്തിപൊളിച്ച ഭാഗത്തു ജില്ലി പൊടിയും കരിങ്കല്ലും പാകിയത് കാരണം പൊടി ശല്യം കാരണം കാൽനടയാത്രക്കാർക്ക് വാഹനങ്ങൾക്കും സഞ്ചരിക്കാനും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് വ്യാപാരം നടത്തുന്നതിനോ സാധിക്കാത്ത സാഹചര്യം നിലവിൽ വന്നു.

കൂടാതെ സ്കൂൾ, ബാങ്ക്, ഹോട്ടൽ, പള്ളി, ആശുപത്രി,ലോഡ്ജ്, മാർക്കറ്റ്, ഓഫീസ് തുടങ്ങിയ 400ഓളം സ്ഥാപനങ്ങളും മലയോര മേഖലയിലേക്കും പയ്യന്നൂർ ഭാഗത്തേക്കുമുള്ള ബസ് ഗതാഗതം വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള ചരക്കു വാഹനം ദിവസേന കോടതി, പോലീസ് സ്റ്റേഷൻ, മുൻസിപ്പാലിറ്റി, സിവിൽ സ്റ്റേഷൻ,വില്ലജ്താലൂക്ക് ഓഫീസ് തുടങ്ങിയ ഓഫീസിലേക്കുള്ള ആളുകൾ ഉപയോഗിക്കുന്ന റോഡായിട്ടു പോലും പണി ഇഴഞ്ഞു നീങ്ങുന്നത് അധികാരികളുടെ മെല്ലെപ്പോക്ക് നയം ആണ്.

വ്യാപാരികളെ സംബന്ധിച്ചോളം വർഷത്തിൽ കിട്ടാറുള്ള സീസൺ കച്ചവടം തീരെ ഇല്ലാതായി. ഇനിയുള്ളത് സ്കൂൾ സീസൺ, പെരുന്നാൾ സീസൺ ആണ് ഇനി റോഡ്‌ പണി നടന്നാൽ മാത്രമേ വ്യാപാരികൾക്ക് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വ്യാപാരം പിടിച്ചു നിർത്താൻ പറ്റു. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന വ്യാപാരികൾ തൊഴിലെടുക്കുന്ന തൊഴിലാളികൾ ഭൂരിഭാഗം ആളുകൾക്കും പൊടി ശല്യം കൊണ്ട് ആസ്ത്മഅലർജി രോഗത്തിന് അടിമപ്പെടുകയും ചെയ്തു. ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ട് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോടും ജനപ്രധിനിധികളോടും കരാറുകാരനോടും മേലധികാരികളോടും സംസാരിക്കുകയുംപി ഡബ്ള്യു ഡി ഓഫീസ്, റോഡ് ഉപരോധം അടക്കമുള്ള സമരം നടത്തിയെങ്കിലും ഭാരവാഹികൾക്കും പ്രവർത്തകർക്കും കേസ് ആയതല്ലാതെ ഒരു പുരോഗതിയും റോഡ് പണിയിൽ ഇല്ലാത്തതിനെ തുടർന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ശ്രീ :ജി.സുധാകരനെ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നേരിട്ട് ചെന്ന് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്‌. റിയാസ്, സെക്രട്ടറി കെ. വി. ഇബ്രാഹിംകുട്ടി യൂത്ത് വിംഗ് പ്രതിനിധി കെ. മുസ്തഫ എന്നിവർ പരാതി നൽകുകയും കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയക്കുമെന്നും ഫയലുകൾ പഠിച്ചു കർശന നടപടി എടുക്കുമെന്നും റോഡ് പണി ഉടൻ പൂർത്തീകരിക്കാൻ നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

English summary
The main road in Taliparamba Mecadam tarring in the uncertainty: the traders found the minister
topbanner

More News from this section

Subscribe by Email