Sunday March 29th, 2020 - 1:44:am
topbanner

തൃശ്ശൂരിൽ വിദ്യാര്‍ഥിക്ക് സൂര്യാഘാതമേറ്റു

princy
തൃശ്ശൂരിൽ വിദ്യാര്‍ഥിക്ക് സൂര്യാഘാതമേറ്റു

തൃശൂര്‍ : ചാലക്കുടി മേലൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സൂര്യാഘാതമേറ്റു. ശനിയാഴ്ചയാണ് സൂര്യാഘാതമേറ്റത് എങ്കിലും അന്ന് കാര്യമായി എടുത്തില്ല. ഞായറാഴ്ചയാണ് കരിഞ്ഞ പാടുകള്‍ ശ്രദ്ധയില്‍ പെട്ടത്. വേദനയും തുടങ്ങി. പിന്നീട് കരിഞ്ഞ പോളപോലെ കാണാന്‍ തുടങ്ങി. തുടര്‍ന്ന് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അപ്പോഴാണ് സൂര്യാഘാതമാണെന്നറിഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ പൊള്ളലേറ്റ ഭാഗത്തുനിന്നും ദുര്‍ഗന്ധവും വരുന്നുണ്ടെന്ന് അമ്മ പറയുന്നു. ഉച്ചനേരത്ത് കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയപ്പോഴാണ് സൂര്യാഘാതമേറ്റതെന്നു കരുതുന്നു. മേലൂര്‍ കുരിശേരി സെബാസ്റ്റ്യന്‍ മകന്‍ സ്റ്റാലിനാണ് സൂര്യാഘാതമേറ്റത്.

തിരുമുടിക്കുന്നു ത്വക്ക് രോഗാശുപത്രിയില്‍ അഡ്മിറ്റ് ആവണമെന്നു ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേലൂര്‍ പഞ്ചായത്ത് മെമ്പര്‍ എം.എസ്. ബിജു, ഹെല്‍ത്ത് സുപ്പര്‍വൈസര്‍ സുജ, ജെ .എച്ച്.ഐ. മഞ്ചേഷ് കെ.എം, ജെ.പി.എച്ച്. എന്‍. പ്രിയ ടി. എന്നിവര്‍ സ്റ്റാലിനെ സന്ദര്‍ശിച്ചു.

Read more topics: thrissur, sun burn,
English summary
Student in Thrissur affected sun burn
topbanner

More News from this section

Subscribe by Email