Tuesday November 12th, 2019 - 7:46:pm
topbanner

ശക്തന്‍ മാര്‍ക്കറ്റില്‍ പരിശോധന : പഴകിയ മത്സ്യം പിടിച്ചു

princy
ശക്തന്‍ മാര്‍ക്കറ്റില്‍ പരിശോധന : പഴകിയ മത്സ്യം പിടിച്ചു

തൃശ്ശൂർ:ഭക്ഷ്യസുരക്ഷ, ഫിഷറീസ്, കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം വകുപ്പുകള്‍ സംയുക്തമായി നടത്തിയ
റെയ്ഡില്‍ ശക്തന്‍മാര്‍ക്കറ്റില്‍ നിന്നു പഴകിയ മത്സ്യം പിടിച്ചു. 12 കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 25 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത ശേഷം നശിപ്പിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ലോറികളിലും പരിശോധന നടത്തി. മാര്‍ക്കറ്റിനകത്തെ മത്സ്യ സ്റ്റാളുകളിലും തെരച്ചില്‍ നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമോണിയ, ഫോര്‍മാലിന്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയില്ല. മീനീല്‍ രാസവസ്തുക്കള്‍ ഇല്ലെന്നതു ചെറിയ ആശ്വാസമായി. അതേസമയം അഴുകിയ മത്സ്യം ആരോഗ്യത്തിനു ഹാനികരമാണെന്നു ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അയില, കോലന്‍, ആവോലി, നത്തോലി, അറയ്ക്ക, പപ്പന്നൂറസ്, റ്റിയൂണ, വറ്റ, മത്തി എന്നീ മീനുകളില്‍ കിറ്റ് ഉപയോഗിച്ചാണ് പരിശോധിച്ചത്.

ഭക്ഷ്യസുരക്ഷ ലൈസന്റ് ഇല്ലാതെ കച്ചവടം നടത്തിയാല്‍ അഞ്ചുലക്ഷം രൂപയാണ് പിഴയീടാക്കുക. ആറുമാസം തടവിനും ശിക്ഷിക്കാം. കര്‍ശന സുരക്ഷാ പരിശോധനയാണ് ഇക്കാര്യത്തില്‍ നടത്തുകയെന്നു ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഫുഡ്‌സേഫ്റ്റി അസി. കമ്മിഷണര്‍ സി.എ. ജനാര്‍ദനന്റെ നേതൃത്വത്തില്‍ ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, അനിലന്‍, രേഖാമോഹന്‍, സരിത, രേഷ്മ, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ദീപ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Read more topics: thrissur, shakthan market,
English summary
Strong market checking in shakthan market
topbanner

More News from this section

Subscribe by Email