Monday September 16th, 2019 - 12:09:pm
topbanner
Breaking News
jeevanam

തൃശ്ശൂർ പുന്നയൂര്‍ക്കുളത്ത് ആറ് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

princy
തൃശ്ശൂർ  പുന്നയൂര്‍ക്കുളത്ത് ആറ് പേര്‍ക്ക്  കുറുക്കന്റെ കടിയേറ്റു

തൃശൂര്‍:പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ തൃപ്പറ്റ് അമ്പലത്തിന് പടിഞ്ഞാറ് ഭാഗം, എ.ഒ. ഓഫീസ് പരിസരം എന്നിവടങ്ങളിലുള്ള ആറ് പേര്‍ക്കാണ്കുറക്കന്റെ കടിയേറ്റത്.ശനിയാഴ്ച രാവിലെ മുതല്‍ കുറുക്കന്‍ പ്രദേശത്ത് അലഞ്ഞ് നടക്കുന്നുണ്ടായിരുന്നു.

തൃപ്പറ്റ് സ്വദേശികളായ ചെറാത്തി ചന്ദ്രന്‍, കരുമത്താഴത്ത് പരണപിലഗിരിജ, കരങ്ങാട് ബിന്ദു, വെളിയത്ത് ചന്ദ്രന്‍ എന്നിവര്‍ക്കും എ ഒ ഓഫീസ് പരിസരത്തെ രണ്ട് പേര്‍ക്കുമാണ് കടിയേറ്റത്. ആഴത്തിലുള്ളമുറിവ് ഉണ്ടായിട്ടില്ല. ഇവരെ 5 പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും, ഒരാളെ കുന്നംകുളം മലങ്കര ആശു പത്രിയിലും പ്രവേശിപ്പിച്ചു.

പ്രദേശത്തെ കന്നുകാലികള്‍ക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ട്. വെറ്റിനറി ഡോക്ടര്‍ സ്ഥലത്തെത്തി കന്നുകാലികള്‍ക്ക് പ്രാഥമിക കുത്തിവെപ്പുകള്‍ നടത്തി.പ്രദേശത്തെഭീഷണിയിലാഴ്ത്തിയ കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു. വാര്‍ഡംഗം ഷാജിതൃപ്പറ്റ്,
ഹെല്‍ത്ത് ജുനിയര്‍ ഇന്‍സ്പെക്ടര്‍ അക്ബറലി എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു.

Read more topics: trissur, fox, attack
English summary
Six people were bitten by a fox at Thrissur
topbanner

More News from this section

Subscribe by Email