Saturday August 17th, 2019 - 4:32:pm
topbanner
topbanner

ടാറിംഗിലെ അപാകത: വീട്ടമ്മ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം

Anusha Aroli
ടാറിംഗിലെ അപാകത: വീട്ടമ്മ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം

 
പാലാ: ടാറിംഗിലെ അപാകതമൂലം രൂപപ്പെട്ട മുഴയില്‍ കയറിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണു വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അരുണാപുരത്തെ പൊതുമരാമത്ത് ഓഫീസിനു മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തി. ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഇടാക്കി മരണപ്പെട്ട വത്സമ്മയുടെ അവകാശികള്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എബി ആവശ്യപ്പെട്ടു.
 
പാലാ നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ ടാറിംഗിലെ അപാകത മൂലം മുഴകളും കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി എടുത്തിട്ടില്ല. കാര്‍ഷിക വികസന ബാങ്കിനു മുന്നിലെ അപകടത്തിനിടയാക്കിയ മുഴയെക്കുറിച്ചു പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അധികൃതര്‍ നടപടി എടുക്കാതിരുന്നതാണ് ഒരു ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയത്. നിരവധി പേര്‍ എല്ലാ ദിവസവും കഷ്ടിയാണ് അപകടത്തില്‍പ്പെടാതെ ഇവിടെ നിന്നും രക്ഷപ്പെടുന്നത്.
 
അപകടമുണ്ടായിട്ടും തുടര്‍അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
ഈ റോഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാവുകയുള്ളൂ. അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാത്തപക്ഷം നിയമ നടപടികളടക്കം സ്വീകരിക്കുമെന്നും എബി ജെ. ജോസ് മുന്നറിയിപ്പ് നല്‍കി.
 
 
 
 

English summary
Lack of tarring: Single man stricks to demand a case against officials in a housewife's death
topbanner

More News from this section

Subscribe by Email