Saturday September 19th, 2020 - 8:46:am

ഷോർട്ട് സർക്യൂട്ട് : കണ്ണുരിൽ ആറ് കടകൾ അഗ്നിക്കിരയായി

NewsDesk
 ഷോർട്ട് സർക്യൂട്ട് : കണ്ണുരിൽ ആറ് കടകൾ അഗ്നിക്കിരയായി

കണ്ണൂര്‍: ലോക്ക് ഡൗണിൽ അടഞ്ഞു  കടകൾ കണ്ണൂര്‍ നഗരത്തി ലുണ്ടായ വന്‍ തീപ്പിടുത്തത്തിൽ കത്തി നശിച്ചു.ആറ് കടകളാണ്  കത്തി നശിച്ചത്. ജെഎസ് പോള്‍ കോര്‍ണ്ണറിന് സമീപം എംഎ റോഡിലെ കടകളിലാണ് തീപ്പിടുത്തം ഉണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബർണശേരിയിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂറിലേറെ നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ശനിയാഴ്ച്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.

kannur fire shop

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സജീവന്‍, ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്‌ഐ ഭവേഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

kannur heavy fire market

 

Read more topics: Kannur, Short circuit, fire,
English summary
Short circuit: Six shops fire in Kannur
topbanner

More News from this section

Subscribe by Email