Wednesday November 13th, 2019 - 3:40:am
topbanner

പാലക്കാട് അനധികൃതമായി വില്‍പ്പനക്ക് സൂക്ഷിച്ച ലൈംഗികോത്തേജന മരുന്ന് പിടികൂടി

princy
പാലക്കാട് അനധികൃതമായി വില്‍പ്പനക്ക് സൂക്ഷിച്ച ലൈംഗികോത്തേജന മരുന്ന് പിടികൂടി

പാലക്കാട്: സ്വകാര്യ ഔഷധ ചില്ലറ വ്യാപാരസ്ഥാപനത്തില്‍ വില്‍പ്പനക്കായി അനധികൃതമായി സൂക്ഷിച്ച ലൈംഗികോത്തേജന മരുന്നുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പിടികൂടി. സ്ഥാപന ഉടമ മൊയ്തുപ്പയ്‌ക്കെതിരെ കേസെടുത്തു. പട്ടാമ്പി വല്ലപ്പുഴ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അറഫ മെഡിക്കല്‍സിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലൈംഗികോത്തേജനത്തിനായി ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രം വില്‍ക്കേണ്ടുന്ന സില്‍ഡനാഫില്‍ സിട്രേറ്റ് എന്ന ഷെഡ്യൂള്‍ ഒ വിഭാഗത്തില്‍പ്പെട്ട മരുന്നാണ് സ്ഥാപനത്തില്‍ അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ചു വന്നിരുന്നതായി കണ്ടെത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ സില്‍ഡനാഫില്‍ സിട്രേറ്റ് അടങ്ങിയ മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗം ഹൃദ്രോഗികളില്‍ മരണംവരെ ഉണ്ടാകാന്‍ സാധ്യതയുള്ളതാണെന്ന് അധികൃതര്‍ പറഞ്ഞു.

പിടിച്ചെടുത്ത മരുന്നുകളുടെ ശരിയായ പര്‍ച്ചേസ് ബില്ലുകള്‍ ഹാജരാക്കുവാന്‍ കടയുടമയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിശ്ചിതസമയത്തിനുള്ളില്‍ ഹാജരാക്കാത്തതിനാലാണ് സ്ഥാപന ഉടമയ്‌ക്കെതിരെ കേസ് എടുത്തത്. ഇത്തരം മരുന്നുകള്‍ക്ക് രേഖകളൊന്നും സൂക്ഷിക്കാതെയാണ് വില്‍പ്പന നടത്തി വന്നിരുന്നത്. പിടിച്ചെടുത്ത മരുന്നുകളും അനുബന്ധ രേഖകളും പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

തൃശൂര്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി.എം. ജയന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഇ.എന്‍. ബിജിന്‍ ആണ് കേസെടുത്തത്. തൃശൂര്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എം.പി. വിനയന്‍, പാലക്കാട് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ എം.സി. നിഷിത് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

മൂന്നുവര്‍ഷം വരെ തടവുശിക്ഷയോ പിഴയോ കിട്ടാവുന്ന കുറ്റമാണിത്. പലേടത്തും ഇത്തരം മരുന്നുകള്‍ അനധികൃതമായി എത്തിച്ച് വില്‍പ്പന നടക്കുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ വരുംദിവസങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

Read more topics: palakkad, Sexual stimulus, drugs, sales,
English summary
Sexual stimulus drugs sales in palakkad
topbanner

More News from this section

Subscribe by Email