Monday September 16th, 2019 - 6:02:am
topbanner
Breaking News
jeevanam

പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം : സെമിനാർ സംഘടിപ്പിച്ചു

princy
പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം : സെമിനാർ സംഘടിപ്പിച്ചു

പയ്യന്നൂർ:കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി സെമിനാർ നടന്നു. ക്ഷേത്ര പരിസരത്ത്കാവുകളിലെ ദേവതാ സങ്കൽപ്പം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ. രാഘവൻ പയ്യനാട് ഉദ്ഘാടനം ചെയ്തു. ഡോ. ഇ ശ്രീധരൻ അധ്യക്ഷനായി.

തെയ്യത്തിന്റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ച് ഡോ വി ദിനേശൻ വിഷയാവതരണം നടത്തി.തോറ്റംപാട്ടുകളിലെ പാരിസ്ഥിതിക വിവേകം എന്ന വിഷയം അംബികാസുദൻ മാങ്ങാട് അവതരിപ്പിച്ചു. വി എം ദാമോദരൻ മാസ്റ്റർ, ഇ ഭാസ്കരൻ, പി വി ഗോപി, വി കുഞ്ഞികൃഷ്ണൻ, യു വി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. പെരുങ്കളിയാട്ട സ്മരണിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ നടന്നത്. 2020 ഫെബ്രുവരി 6 മുതൽ 9 വരെയാണ് പെരുങ്കളിയാട്ടം.

English summary
Seminar organized As part of Payyannur Muchilot Perungaliyattam
topbanner

More News from this section

Subscribe by Email