Monday September 16th, 2019 - 12:08:pm
topbanner
Breaking News
jeevanam

കണ്ണൂരിൽ സാമുവൽ ആറോൺ അനുസ്മരണം നടത്തി

Anusha Aroli
കണ്ണൂരിൽ സാമുവൽ ആറോൺ അനുസ്മരണം നടത്തി

കണ്ണൂർ : മലബാറിൽ വ്യവസായം ആരംഭിക്കുകയും, ഈ മേഖലയിൽ നിരന്തരം പുതുമകൾ കൊണ്ടുവരാനും ശ്രമിച്ച സമാനതകൾ ഇല്ലാത്ത ആളായിരുന്നു സാമുവൽ ആരോൺ എന്ന് ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ പറഞ്ഞു. സാമുവൽ ആറോൺ ദിനാചരണം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതോടപ്പം ദേശിയ പ്രസ്ഥാനത്തിന്റെ ഭാഗമാകാനും കൂടി ശ്രമിച്ച വ്യക്തിയായ സാമുവൽ ആറോൺ ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃകയാണ്.ചേമ്പർ മുൻ വൈസ് പ്രസിഡണ്ട് ശ്രീ ബി പി റൗഫ് അനുസ്മരണ പ്രഭാഷണം നടത്തി . നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ശ്രീ വിനോദ് നാരായണൻ അധ്യക്ഷനായി.

പ്രസ്തുത സമ്മേളനത്തിൽ സാമൂഹ്യരംഗത്ത് മികച്ച പ്രവർത്തനം കഴിച്ചവച്ചിട്ടുള്ളവർക്കുള്ള പുരസ്കാരങ്ങളായ " “ഡ്യൂട്ടി കോൺഷ്യസ് അവാർഡ്” ട്രോമാ കെയറിന്റെ ശ്രീ ജയദേവനും , അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീ ജോഫിൻ ജെയിംസിനും നൽകി ആദരിക്കുകയുണ്ടായി . കൂടാതെ കല കായിക രംഗത്തും, പഠന രംഗത്തും മികച്ച കഴിവ് തെളിയിച്ച ചേംബർ മെമ്പർമാരുടെ കുട്ടികളെ ആദരിക്കുകയുണ്ടായി .

ചടങ്ങിൽ ശ്രീ മഹേഷ്ചന്ദ്ര ബാലിഗ, ശ്രീ ഹനീഷ് കെ വാണിയാങ്കണ്ടി, ശ്രീ . സി വാസുദേവ പൈ, ശ്രീ സി വി ദീപക് , ഡോക്ടർ ജോസഫ് ബെനവൻ എന്നിവർ സംസാരിക്കുകയുണ്ടായി. സാമുവൽ ആറോൺ മാനേജിങ് ട്രസ്റ്റി ശ്രീ. സുശീൽ ആറോൺ സ്വാഗതം പറഞ്ഞ യോഗത്തിൽ ചേംബർ ഓണററി സെക്രട്ടറി ശ്രീ സഞ്ജയ് ആറാട്ട് പൂവാടൻ നന്ദിയും രേഖപ്പെടുത്തി.

Read more topics: Samuel Aron,commemoration,Kannur
English summary
Samuel Aron commemorated in Kannur
topbanner

More News from this section

Subscribe by Email