Wednesday November 13th, 2019 - 2:31:am
topbanner

വിശ്വാസനിറവില്‍ രായിരനെല്ലൂര്‍ മലകയറ്റം : ആയിരങ്ങള്‍ മലകയറി

princy
വിശ്വാസനിറവില്‍ രായിരനെല്ലൂര്‍ മലകയറ്റം : ആയിരങ്ങള്‍ മലകയറി

പാലക്കാട്: ഭക്തിയുടെയും സാഹസികതയുടെയും നിറവില്‍ ആയിരങ്ങള്‍ രായിരനെല്ലൂര്‍ മലകയറി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ഭക്തര്‍ നാറാണത്ത് ഭ്രാന്തന്റെ സ്മൃതികളും മന്ത്രോച്ചാരണങ്ങളുമായി മലകയറാനെത്തി. പുലര്‍ച്ചെ തുടങ്ങിയ മലകയറ്റം വൈകീട്ടും തുടര്‍ന്നു. പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയായ ചരിത്ര പുരുഷന്റെ 18 അടി ഉയരമുള്ള പ്രതിമ വലവയ്ക്കുകയും കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്ത ഭക്തര്‍ മലമുകളിലെ ദുര്‍ഗാദേവി ക്ഷേത്രദര്‍ശനവും കഴിഞ്ഞാണ് മലയിറങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലമുകളില്‍ ദുര്‍ഗാദേവിയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ സ്ഥലത്താണ് പിന്നീട് ക്ഷേത്രം പണിതത്. ഈ പാദങ്ങളില്‍ ഭക്തര്‍ പൂജകളും അര്‍ച്ചനകളും അര്‍പ്പിച്ചു.നാറാണത്ത് ഭ്രാന്തനെ എടുത്തു വളര്‍ത്തിയെന്നു വിശ്വസിക്കപ്പെടുന്ന നാറാണത്ത് മംഗലത്ത് ആമയൂര്‍ മനക്കാരാണ് ക്ഷേത്രത്തിന്റെയും പ്രതിമയുടെയും കാര്‍മികര്‍. എട്ടു മനക്കാര്‍ ചേര്‍ന്നു രൂപീകരിച്ച ദ്വാദശാക്ഷരി ട്രസ്റ്റ് ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. മലയുടെ തെക്ക് ഭാഗത്ത് കൂടെ കയറുന്നത് നിയന്ത്രിച്ചിരുന്നുവെങ്കിലും ഇതുവഴിയും നിരവധി പേര്‍ കയറി. പടിഞ്ഞാറ് ഭാഗത്തെ പടികളിലൂടെ കയറി ഈ ഭാഗത്തെ റോഡ് വഴിയാണ് ഇറങ്ങിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരങ്ങളാണ് ഇത്തവണ മലകയറാനെത്തിയത്. മലയുടെ മുകളിലും താഴെയും കൊപ്പം, പട്ടാമ്പി സ്റ്റേഷനുകളിലെ പോലീസുകാരുടെ സാന്നിധ്യവും ജനമൈത്രി പോലീസിന്റെയും ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെയും സേവനവും ഭകതര്‍ക്ക് കുടിവെളള സൗകര്യവും ഒരുക്കിയിരുന്നു.നാറാണത്ത് ഭ്രാന്തന്‍ തപസിരുന്നതെന്ന് കരുതപ്പെടുന്ന കൈപ്പുറത്തെ ഭ്രാന്താചലവും ക്ഷേത്രവും 300 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഭ്രാന്തന്‍ കല്ലും ഒരു കാലത്തും വറ്റാത്ത വെള്ളമുള്ള പാറക്കുഴികളും ഗുഹകളും സന്ദര്‍ശിച്ചാണ് ഭക്തര്‍ മടങ്ങിയത്.

പുലര്‍ച്ചെ തന്നെ മലകയറാന്‍ വി.കെ. ശ്രീകണ്ഠന്‍ എം.പിയും രായിരനെല്ലൂരിലെത്തി. കോണ്‍ഗ്രസ് നേതാക്കളായ സി.പി. മുഹമ്മദ്, കമ്മുക്കുട്ടി എടത്തോള്‍, രവി സരോവരം തുടങ്ങിയവരും എം.പിയോടൊപ്പമുണ്ടായിരുന്നു. മലകയറ്റത്തോടനുബന്ധിച്ച് കൊപ്പം - വളാഞ്ചേരി റൂട്ടില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു. കൊപ്പം എസ്.ഐ: എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസും ഷൊര്‍ണൂര്‍ ഫയര്‍ സ്റ്റേഷനിലെ അഗ്നിശമന സേനയും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

Read more topics: palakkad, Rairanallur hill,
English summary
Rairanallur hill climb in faith
topbanner

More News from this section

Subscribe by Email