Friday August 23rd, 2019 - 11:28:pm
topbanner
topbanner

പാലക്കാട് എം.ഇ.എസ്. കല്ലടി കോളജില്‍ റാഗിങ് : വിദ്യാർത്ഥിക്ക് പരിക്ക്

princy
പാലക്കാട്  എം.ഇ.എസ്. കല്ലടി കോളജില്‍ റാഗിങ് : വിദ്യാർത്ഥിക്ക് പരിക്ക്

പാലക്കാട്:മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങില്‍ ദേശീയ വുഷു ചാമ്പ്യന്റെ കര്‍ണപുടം പൊട്ടി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ചേരേങ്ങല്‍ തൊടി അബൂബക്കറിന്റെ മകന്‍ ദില്‍ഷാദിനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെയാണ് സംഭവം. കോളജിനു മുന്നിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ദില്‍ഷാദിനെ കൂട്ടമായി എത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നു.

അസഭ്യം പറയുകയും അടിക്കുകയും ചെയ്‌തെന്ന് ദില്‍ഷാദ് പറഞ്ഞു. തുടര്‍ന്ന് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് കര്‍ണപുടം പൊട്ടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.കോളജിലെ ഊക്കന്‍സ് ടീമാണ് ആക്രമണത്തിന് പിന്നിലെന്ന് ദില്‍ഷാദിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഇത്തരം ടീമുകളെ കോളജില്‍ ഇല്ലാതാക്കാന്‍ കോളജ് അധികൃതരും പോലീസും ഇടപെടണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വുഷു ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ തവണ ദില്‍ഷാദ് സ്വര്‍ണ മെഡല്‍ നേടിയിരുന്നു. വരുന്ന ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ സംസ്ഥാന മീറ്റ്. ഓഗസ്റ്റില്‍ ദേശീയ മീറ്റും നടക്കും. എന്നാല്‍ കര്‍ണപുടത്തിന് സാരമായി പരുക്കേറ്റതിനാല്‍ മീറ്റില്‍ പങ്കെടുക്കാനാവുമോ എന്ന സംശയത്തിലാണ് ബന്ധുക്കള്‍. ദില്‍ഷാദ് ഇപ്പോള്‍ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസ് അന്വേഷണം തുടങ്ങി.

English summary
Ragging at MES College Kalladi
topbanner

More News from this section

Subscribe by Email