Sunday January 26th, 2020 - 11:07:am
topbanner

പെരുഞ്ചെല്ലൂർ സംഗീത സഭ അഞ്ചാം വർഷത്തിലേക്ക്

princy
പെരുഞ്ചെല്ലൂർ സംഗീത സഭ അഞ്ചാം വർഷത്തിലേക്ക്

തളിപ്പറമ്പ് : ചരിത്രനഗരമായ തളിപ്പറമ്പിൽ ശുദ്ധ സംഗീതാസ്വാദനത്തിന്റെയും കേന്ദ്രമായി മാറിയ പെരുഞ്ചെല്ലൂർ സംഗീത സഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ഉൽപാദന വ്യാപാര സേവന സംരംഭങ്ങളിലൂടെ തളിപ്പറമ്പിന്റെ മണ്ണിൽ ആദ്യ വികസന മാതൃകകൾ സൃഷ്‌ടിച്ച ആധുനിക തളിപ്പറമ്പിന്റെ ശില്പി എന്ന വിശേഷണത്തിനുടമയായ കമ്പനി സ്വാമി എന്ന പി. നീലകണ്ഠ അയ്യരുടെ സ്മരണയ്ക്കായാണ് സഭ സ്ഥാപിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാലദേശാന്തരങ്ങൾക്കതീതമായി ജാതിമത ഭേദമന്യേ ജനങ്ങളെ ഒരുമിപ്പിച്ചും സംഗീതം ആസ്വദിപ്പിച്ചും സംഗീത തല്പരർക്കും വിവിധ ശൈലികൾ പരിചയപ്പെടുത്തി കർണാട്ടിക് സംഗീത വിജ്ഞാനത്തിന്റെ 48 വിസ്മയ വേദികൾ കഴിഞ്ഞ നാല് വർഷത്തിൽ പെരുഞ്ചെല്ലൂർ സംഗീത സഭ ഒരുക്കുകയുണ്ടായി. ചിറവക്കിലെ നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ പ്രശസ്ത സിനിമ താരം ജയസൂര്യ അഞ്ചാം വർഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

നാടക സിനിമ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യ അതിഥി ആയിരുന്നു.സഭ പ്രസിഡന്റ് പി. വി. രാജശേഖരൻ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ സഭ സ്ഥാപകനും സ്വാമിയുടെ ചെറുമകനുമായ വിജയ് നീലകണ്ഠൻ സ്വാഗതം പറഞ്ഞു. ഡോ രഞ്ജീവ്‌ പുന്നക്കര, പി.നാരായണൻ, പി. വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

English summary
Perungelloor Sangeetha Sabha is entering its fifth year
topbanner

More News from this section

Subscribe by Email