Monday September 16th, 2019 - 12:08:pm
topbanner
Breaking News
jeevanam

പെരുഞ്ചെല്ലൂർ സംഗീത സഭയിൽ പ്രശാന്ത് പറശ്ശിനി ഭജൻ സന്ധ്യ അവതരിപ്പിച്ചു

NewsDesk
പെരുഞ്ചെല്ലൂർ സംഗീത സഭയിൽ പ്രശാന്ത് പറശ്ശിനി ഭജൻ സന്ധ്യ അവതരിപ്പിച്ചു

തളിപ്പറമ്പ്: ശ്രീകൃഷ്ണന്റെ 5246 ജന്മദിനത്തിൽ പെരുഞ്ചെല്ലൂർ സംഗീത സഭയിൽ സംഗീതജ്ഞൻ പ്രശാന്ത് പറശ്ശിനി ഭജൻ സന്ധ്യ അവതരിപ്പിച്ചു.

നാട്ട രാഗത്തിൽ ദീക്ഷിതരുടെ പ്രശസ്ത ഗണപതി സ്തുതിയായ മഹാഗണപതീം പാടി ഭജന പാടിയാണ് തുടക്കമിട്ടത്.. തുടർന്ന് പാടിയ അംബികേ ജഗദംബികേ (രീതി ഗൗള) , ലളിതദാസരുടെ പ്രശസ്തമായ പാവന ഗുരു ( ഹംസാനന്ദി) ,മാനസ സഞ്ചരേ ( ശാമ ) , നാനാടി ബ്രദുകു( രേവതി) തുടങ്ങിയ കൃതികൾ ഭക്തി ഭാവത്താൽ സമ്പുഷ്ടമായിരുന്നു .

രാഗാലാപനത്തോടെയും സ്വരസ്താരത്തോടെയും ശുഭപന്തുവരാളിയിൽ പുരന്ദരദാസരുടെ നീനേ അനാഥ ബന്ധു പാടിയപ്പോൾ കരുണാദ്രമായ ഭക്തിയാൽ ആസ്വാദകരുടെ അർദ്ധ നിമീലിത നേത്രങ്ങൾ ഈറനണിഞ്ഞു .

തിലക് രാഗത്തിൽ വൃന്ദാവനദൊളു , ശ്രീരാഗത്തിൽ കരുണ ചെയ് വാനെന്തു ,യമൻ കല്യാണിയിൽ കൃഷ്ണാ നീ ബേഗനേ, തുമബിന് മോര് ( മീരാ ഭജൻ), കുറുഞ്ചി രാഗത്തിൽ കണ്ണൻ വരഹിൻട്ര നേരം എന്ന കാവടി ചിന്ത് , രാഗമാലികയായി അഷ്ടപദി പ്രളയപയോധിജലേ ...ഭക്തിയുടെ തിരമാലകൾ ഒന്നൊന്നായി പെരുഞ്ചല്ലൂർ സംഗീത സഭയുടെ പാവന തീരത്ത് വന്ന് അലയടിച്ചു കൊണ്ടേയിരുന്നു .

മുന്ന് മണിക്കൂർ നേരത്തേക്ക് ശ്രീ. പ്രശാന്ത് പറശ്ശിനി തന്റെ ഭാവ സമ്പുഷ്ടമായ ആലാപനത്താൽ ഭക്തിയുടെ അവാച്യമായ അന്തരീക്ഷം നീലകണ്ഠ അയ്യർ ഹാളിൽ സൃഷ്ടിച്ചെടുത്തു .

കാസർഗോഡ് ബലരാജിന്റെ വയലിനും , ബെളളിക്കോത്ത് രാജീവ് ഗോപാലിന്റെ മൃദംഗവും , കാഞ്ഞങ്ങാട് .പി . വിനീതിന്റെ ഘടവും ഭജന സന്ധ്യയെ അവിസ്മരണീയമാക്കി. ഡോ.വി.അനിൽകുമാർ, വിജയ് നീലകണ്ഠൻ എന്നിവർ പ്രസംഗിച്ചു.

English summary
Perumchellur Sangeetha Sabha prashanth parassini
topbanner

More News from this section

Subscribe by Email