Friday October 22nd, 2021 - 8:58:am

ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ച് ജനങ്ങൾ തെരുവിൽ : കണ്ണൂരിൽ ഗതാഗതക്കുരുക്ക്

NewsDesk
 ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ച് ജനങ്ങൾ  തെരുവിൽ : കണ്ണൂരിൽ ഗതാഗതക്കുരുക്ക്

കണ്ണൂർ: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് കണ്ണൂരിൽ വാഹനങ്ങൾ നിരവധി റോഡിലിറങ്ങി. ചൊവ്വാഴ്ച്ച രാവിലെ മുതൽ കണ്ണൂർ -കാസർകോട് ദേശീയപാതയിൽ പുതിയതെരു മുതൽ കണ്ണൂർ വരെ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് റോഡിൽ ഗതാഗത കുരുക്കുണ്ടാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂർ - കോഴിക്കോട് ദേശീയപാതയിൽ താണ മുതൽ കണ്ണൂർ വരെയും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. കേന്ദ്ര സർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയ കണ്ണൂർ നഗരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത് പൊലിസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ലോക് ഡൗൺ നിയമങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര. ആവശ്യപ്പെട്ടിരുന്നു.

ഇതിനെ വെല്ലുവിളിച്ചു കൊണ്ടാണ് ജനങ്ങൾ പുറത്തിറങ്ങിയത്. ഇതിനിടെ ജില്ലയിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ജില്ലാ കലക്ടര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഇവിടെ ദിവസങ്ങളായി ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബാങ്ക് ഇടപാടുകള്‍ സാധ്യമാവാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഇതുപ്രകാരം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് പരിമിതമായ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി നിശ്ചിത ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കാം. കൂത്തുപറമ്പ്, പയ്യന്നൂര്‍ നഗരസഭകളിലും പെരളശ്ശേരി, കോട്ടയം, നടുവില്‍, മാടായി, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലും മെയ് അഞ്ചിനും പാനൂര്‍ നഗരസഭയിലും പാട്യം, കണിച്ചാര്‍, മാട്ടൂല്‍, കതിരൂര്‍ പഞ്ചായത്തുകളിലും മെയ് ആറിനും പന്ന്യന്നൂര്‍, കുന്നോത്തുപറമ്പ്, ചെങ്ങളായി, മുഴപ്പിലങ്ങാട്, ചിറ്റാരിപ്പറമ്പ്, കോളയാട് എന്നീ പഞ്ചായത്തുകളില്‍ മെയ് ഏഴിനും പയ്യന്നൂര്‍ നഗരസഭയിലും മൊകേരി, കൂടാളി, ഏഴോം, ന്യൂമാഹി, മാങ്ങാട്ടിടം പഞ്ചായത്തുകളിലും മെയ് എട്ടിനുമാണ് ബാങ്കുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിച്ചായിരിക്കണം ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കലക്ടർ വ്യക്തമാക്കി.

Read more topics: kannur, Lock down, Traffic,
English summary
People on the street, violating lock down laws Traffic on Kannur
topbanner

More News from this section

Subscribe by Email