Thursday September 23rd, 2021 - 8:30:am

സലീം അഹമ്മദിന് നാളെ മട്ടന്നൂര്‍ പൗരാവലിയുടെ അനുമോദനം

NewsDesk
സലീം അഹമ്മദിന് നാളെ മട്ടന്നൂര്‍ പൗരാവലിയുടെ അനുമോദനം

കണ്ണൂര്‍: ദേശീയ പുരസ്‌ക്കാരം ലഭിച്ച പത്തേമാരിയുടെ സംവിധായകന്‍ സലീം അഹമ്മദിന് മട്ടന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നാളെ പൗരാവലിയുടെ അനുമോദനം നല്‍കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വൈകുന്നേരം 4മണിക്ക് ഐ ബി പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയോടെ സലീം അഹമ്മദിനെ ബസ് സ്റ്റാന്റ് പരിസരത്തേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദന യോഗത്തില്‍ ഇ പി ജയരാജന്‍ എം എല്‍ എ, കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ സംസാരിക്കും. പത്തേമാരി സിനിമയില്‍ അഭിനയിച്ച ജില്ലയിലെ അഭിനേതാക്കളേയും ചടങ്ങില്‍ അനുമോദിക്കും. തുടര്‍ന്ന് പി പി ഗോവിന്ദന്‍ സ്മാരക ഹാളില്‍ സിനിമയുടെ പ്രദര്‍ശനം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ ശോഭന, വി എന്‍ സത്യേന്ദ്രനാഥ് എന്നിവരും പങ്കെടുത്തു.

ഇന്നലെ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സലീം അഹമ്മദ് അദ്ദേഹത്തിന്റെ മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ ടി പി ഹൗസില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പമായിരുന്നു. 1960 70 കാലഘട്ടത്തിലെ പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ക്ക് വേണ്ടി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് സലീം അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ ജീവിത നിലവാരം മാറ്റിമറിച്ച പ്രവാസികളുടെ ജീവിതകഥ സിനിമയാക്കിയപ്പോള്‍ ചിത്രത്തില്‍ മമ്മൂട്ടി, ശ്രീനിവാസന്‍, സിദ്ദിഖ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സലീം അഹമ്മദിന്റെ ആദ്യ ചിത്രമായ ആദാമിന്റെ മകന്‍ അബുവിന് 2010ല്‍ ദേശീയ അവാര്‍ഡു ലഭിച്ചിരുന്നു. അതിനുശേഷം അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കട സംവിധാനം ചെയ്തു. പിന്നീട് സംവിധാനം ചെയ്തതാണ് ഇപ്പോള്‍ ദേശീയ പുരസ്‌ക്കാരം ലഭിച്ച പത്തേമാരി.

             

തല്ലി പല്ലുകൊഴിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ബാല

പ്രവാചക വൈദ്യത്തിന്റെ പേരില്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു

നായയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കി

അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് നടി മുക്ത

കലാഭവന്‍ മണിക്കായി ക്ഷേത്രം പണിയുന്നതായി റിപ്പോര്‍ട്ട്

English summary
national award winner Pathemari director Salim Ahmed mattannur sweekanama
topbanner

More News from this section

Subscribe by Email