Tuesday February 18th, 2020 - 8:55:am
topbanner

പാലക്കാട് അമ്മയും പിഞ്ചുകുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു

princy
പാലക്കാട് അമ്മയും പിഞ്ചുകുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു

പാലക്കാട്: അമ്മയും മൂന്നു മാസം പ്രായമായ പിഞ്ചുകുഞ്ഞും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആയക്കാട് അടിയത്ത് പാടം ആനന്ദ് ഭവനില്‍ മനോജിന്റെ ഭാര്യ നിജ (33), മൂന്ന് മാസം പ്രായമുള്ള മകള്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. സംഭവസമയത്ത് നിജയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മനോജിന്റെ അമ്മ വടക്കഞ്ചേരി ടൗണില്‍ പോയി തിരിച്ചുവന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിജ കുട്ടിയെ എടുത്ത് പിടിച്ചതിനു ശേഷം ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയാണെന്ന് കരുതുന്നു.
തെലുങ്കാനയില്‍ സ്‌കൂള്‍ നടത്തുകയാണ് മനോജ്. നിജയും അവിടെ അധ്യാപികയായിരുന്നു. പ്രസവവുമായി ബന്ധപ്പെട്ടാണ് നാട്ടില്‍ വന്നത്. പ്രസവത്തിന് ശേഷം തെലുങ്കാനയിലേക്ക് പോയിട്ടില്ല. വീടിന്റെ അടുക്കളയില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇതിനുമുമ്പും നിജ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മനോജ്-നിജ ദമ്പതികള്‍ക്ക് പതിനൊന്നും ഒമ്പതും വയസുള്ള രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്.

സംഭവമറിഞ്ഞ് വടക്കഞ്ചേരി എസ്.ഐ: എ. അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സയന്റിഫിക് ഓഫീസര്‍ പി.പി. തൗഫീന, വിരലടയാള വിദഗ്ധന്‍ നിഹാര്‍ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കും. അനുലക്ഷ്മി, അനീഷ എന്നിവരാണ് നിജയുടെ മറ്റ് മക്കള്‍. ചിറ്റിലഞ്ചേരി വി.കെ. നഗറില്‍ അനന്തകൃഷ്ണന്‍-വസന്തകുമാരി ദമ്പതികളുടെ നാല് മക്കളില്‍ മൂന്നാമത്തെ മകളാണ് നിജ. സഹോദരങ്ങള്‍: നിഷ, നിത്യ, നിശാന്ത്.

 

 

Read more topics: palakkad, burned, death,
English summary
Palakkad, mother, her, infant, child burned, death,
topbanner

More News from this section

Subscribe by Email