Friday September 20th, 2019 - 3:39:pm
topbanner
Breaking News
jeevanam

പാലക്കാട് വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

princy
പാലക്കാട് വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ്  ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട്:പട്ടാമ്പി വല്ലപ്പുഴ ചൂരക്കോടില്‍ പഴയ തറവാട് വീട് പൊളിച്ച് മര ഉരുപ്പടികളും ഓടും മാറ്റുന്നതിനിടയില്‍ ചുമരിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.കൊല്‍ക്കത്ത ഉത്തര്‍കനയ് നഗര്‍ സ്വദേശി നബകുമാര്‍ ദത്ത(43)യാണ് മരിച്ചത്.ചൂരക്കോട് അത്താണിയില്‍ ഉള്ള ശ്രീരാമ നിലയം തറവാട് പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടം.മൂന്നു ദിവസം മുമ്പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചുമാറ്റിയിരുന്നു.

തുടര്‍ന്ന് കട്ടിളയും ജനലുകളും പൊളിച്ചെടുക്കുന്ന പ്രവര്‍ത്തിക്കിടെയാണ് അപകടം നടന്നത്.പൂര്‍ണമായും മണ്‍കട്ടകള്‍ കൊണ്ടാണ് വീട് നിര്‍മിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വീടിന്റെ ചുമരുകള്‍ കുതിര്‍ന്നതാണ് അപകടത്തിന് കാരണം.നാലു തൊഴിലാളികളാണ് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്.അപകടം നടന്ന ഉടന്‍ കൂടെ ഉണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു.

Viral News

English summary
Palakkad house collapses one person died
topbanner

More News from this section

Subscribe by Email