Thursday February 20th, 2020 - 11:56:pm
topbanner

വരന്തരപ്പിള്ളി സ്പിരിറ്റ് കേസ് : ഒരാള്‍കൂടി പിടിയില്‍ : അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി

princy
വരന്തരപ്പിള്ളി സ്പിരിറ്റ് കേസ് : ഒരാള്‍കൂടി പിടിയില്‍ :  അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി

തൃശ്ശൂർ : വരന്തരപ്പിള്ളിയില്‍ മൂവായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ ഒരാളെക്കൂടി ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍ സന്തോഷും സംഘവും അറസ്റ്റ് ചെയ്തു. വെസ്റ്റ് ചാലക്കുടി സ്വദേശിയും ഇപ്പോള്‍ കൂടപ്പുഴയില്‍ താമസക്കാരനുമായ മഞ്ഞനത്ത് വീട്ടില്‍ രാഘവന്റെ മകന്‍ മധു (49 വയസ്) വിനെയാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയാണിയാള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞയാഴ്ച വരന്തരപ്പള്ളിയിലെ വേപ്പൂരില്‍നിന്ന് ലോറിയില്‍ സവാള ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലും പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നുമായി മൂവായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നെങ്കിലും ഒളിവിലായിരുന്നു. ഇതിലൊരാളെ കഴിഞ്ഞ ദിവസം തെങ്കാശിയില്‍നിന്നും പിടികൂടിയിരുന്നു.ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്പിരിറ്റ് കടത്തിയ പ്രതികളെ പിടികൂടുന്നതിനു ഊര്‍ജിതമായ അന്വേഷണമാണു നടക്കുന്നത്. പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന മധു പോലീസ് പിന്തുടരുന്നെന്നു മനസിലാക്കി ചാലക്കുടിയിലെത്തിയപ്പോള്‍ പ്രത്യേകാന്വേഷണ സംഘം പിടികൂടുകയായിരുന്നു.

പലവിധ ബിസിനസുകള്‍ ചെയ്‌തെങ്കിലും സാമ്പത്തിക ബാധ്യത വന്നതിനെ തുടര്‍ന്നാണ് സ്പിരിറ്റ് കടത്തിനു കൂട്ടുനിന്നതെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഒളിവിലുള്ള ഒരാളുടെ നിര്‍ദ്ദേശപ്രകാരമാണു വീട് വാടകയ്‌ക്കെടുത്തതെന്നും കൊണ്ടുവരുന്ന സ്പിരിറ്റ് ഇവിടെ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ അറിയിച്ചു.

പ്രത്യേകാന്വേഷണ സംഘത്തില്‍ ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍ സന്തോഷ്, വരന്തരപ്പിള്ളി സി.ഐ ജയകൃഷ്ണന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, റെജി എ.യു, ഷിജോ തോമസ് വരന്തരപ്പിള്ളി സ്റ്റേഷനിലെ എഎസ്‌ഐമാരായ തോമസ്, ജോസഫ്, സുധീഷ്, ജിജു കരുണാകരന്‍, സീനിയര്‍ സിപിഒമാരായ ബൈജു എം.എസ്, രാജേഷ്, വി.ഡി. അജി എന്നിവരാണുള്ളത്.

വിവിധ ജില്ലകളിലായി നിരവധി സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പു കേസുകളും മറ്റുമുള്ള ഇയാള്‍ രണ്ടു വര്‍ഷം മുന്‍പ് കൊരട്ടിയില്‍ ഒരാളെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. വരന്തരപ്പിള്ളിയില്‍ എത്തിച്ച് വൈദ്യ പരിശോധനയും മറ്റും പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കും.

Read more topics: thrissur, Varanthappally, Spirit, case,
English summary
One more person arrested in Varanthappally Spirit case
topbanner

More News from this section

Subscribe by Email