Monday August 19th, 2019 - 7:41:am
topbanner
topbanner

കണ്ണൂർ പരിയാരം ഗവ.ആയുർവേദ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക ആത്മഹത്യക്ക് ശ്രമിച്ചു

Anusha Aroli
കണ്ണൂർ പരിയാരം ഗവ.ആയുർവേദ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക ആത്മഹത്യക്ക് ശ്രമിച്ചു

പരിയാരം: ഗവ.ആയുർവേദ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക ഇരു കൈകളുടെയും ഞരമ്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.കണ്ണൂർ പരിയാരം ഗവ.ആയുർവേദ മെഡിക്കൽ കോളജിൽ വാർദ്ധക്യസഹജമായ രോഗങ്ങൾക്ക് ചികിൽസയിൽ കഴിഞ്ഞു വന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കൂടത്തിൽ വീട്ടിൽ സരോജിനി (81) ആണ് ഇന്ന് പുലർച്ചെ നാലോടെ ആത്മഹത്യക്ക് ശ്രമിച്ചത്.

രക്തം വാർന്ന നിലയിൽ അവശയായി കണ്ട ഇവരെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേപ്പിച്ചിരിക്കയാണ്. പരേതനായ ഗോവിന്ദന്റെ ഭാര്യയായ ഇവർക്ക് മക്കളില്ലാത്തതിനാൽ സഹോദരന്റെ സംരക്ഷണയിൽ കഴിയുകയാണ്. സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

English summary
Old age women tried to suicide in Govt. Ayurveda Medical College kannur
topbanner

More News from this section

Subscribe by Email