Saturday April 4th, 2020 - 3:43:am
topbanner

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം ; യുവാവിന് ജാമ്യമില്ല

Anusha unni
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം ; യുവാവിന് ജാമ്യമില്ല

മലപ്പുറം : വിവാഹവാഗ്ദാനം നല്‍കി യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കാളികാവ് അടക്കാകുണ്ട് ചുണ്ടിയന്‍ മൂച്ചി ഫാസിലിന്റെ ( 26 ) ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോണ്‍ തള്ളിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019 ഫെബ്രുവരി 12ന് പരാതിക്കാരി താമസിക്കുന്ന അടക്കാക്കുണ്ടിലെ വാടക വീട്ടിലും ഏപ്രില്‍ 10ന് പരാതിക്കാരിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വെച്ചും തുടര്‍ന്ന് പലതവണയും ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

2019 ഡിസംബര്‍ 9ന് യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് യുവതി പരാതിയുമായി കാളികാവ് പൊലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read more topics: malappuram,rape case
English summary
No bail for young man in manjeri rape
topbanner

More News from this section

Subscribe by Email