Monday December 16th, 2019 - 4:40:pm
topbanner

കലിതുള്ളി കാലവർഷം : ഉരുള്‍പൊട്ടലിൽ പാലക്കാട് കരിമ്പയില്‍ വ്യാപക നാശനഷ്ടം

princy
കലിതുള്ളി കാലവർഷം  : ഉരുള്‍പൊട്ടലിൽ പാലക്കാട് കരിമ്പയില്‍ വ്യാപക നാശനഷ്ടം

പാലക്കാട്:കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കരിമ്പ മേഖലയില്‍ വ്യാപക കൃഷിനാശം. മുണ്ടനാട്, കല്ലന്‍കുന്ന്, മരുതുംകാട് എസ്.ടി കോളനി മേഖലയിലും കരിമ്പ പ്ലാന്റേഷന്‍, ചുള്ളിയാംകുളം, കരിമല പ്രദേശത്തുമാണ് ഉരുള്‍പൊട്ടല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. കല്ലന്‍കുന്ന് എസ്.ടി. കോളനിയില്‍ രണ്ടു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാത്രി ഉറങ്ങി കിടന്നവര്‍ പലരും തലനാരിഴക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് മണ്ണിടിച്ചിലുണ്ടായത്. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ നശിച്ചു. 50 കുടുംബങ്ങളുടെ കുടിവെള്ളം പ്രതിസന്ധിയിലാണ്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന ആനക്കല്ല് പാലക്കയം നെരവ്പാത ഗതാഗതയോഗ്യമല്ലാതായി.

റോഡില്‍ കൂറ്റന്‍പാറയും ചെളിയും വന്ന് അടഞ്ഞതോടെ ഇവിടെ ഒറ്റപ്പെട്ട സ്ഥിതിയാണ്. രണ്ടു പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന മലമ്പാതയാണിത്. പൊട്ടി തകര്‍ന്ന പാതകള്‍ എല്ലാം കൂടുതല്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. പ്രദേശത്തെ ഇരുപത്തഞ്ചോളം വീടുകളിലേക്കുള്ള വൈദ്യുത ലൈന്‍ പൊട്ടിയിട്ടുണ്ട്. കൂറ്റന്‍ മരങ്ങള്‍ മണ്ണിനടിയിലായതിനാല്‍ വഴി പുന:സ്ഥാപിക്കാനുള്ള നാട്ടുകാരുടെ ശ്രമവും വിഫലമായി.

ദേവസ്വം മല ഡോ: സുരേഷ്, അരികണ്ടത്ത് നാരായണന്‍, മുണ്ടനാട് സുരാജ്, സുനില്‍ തോമസ്, ജോജോ മാത്യു മുണ്ടമറ്റം, കടപ്പിലാക്കല്‍ വര്‍ക്കി, ഡെന്നീസ് കുര്യന്‍, അലവിക്കുട്ടി, ഷിബിലി, ജോസ് കുറ്റാരവളപ്പില്‍, മനക്കല്‍ കിരണ്‍ തുടങ്ങിയവരുടെ ഏക്കര്‍ കണക്കിന് കൃഷി ഭൂമിയാണ് നശിച്ചത്. മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ, വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാത്യുസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

വിളവെടുക്കാറായ കാര്‍ഷിക വിളകളുടെയും മറ്റും സമ്പൂര്‍ണ നാശം കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ഇത്തവണയെങ്കിലും യഥാസമയത്ത് ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

 

English summary
Mudflow in palakkad karibayil
topbanner

More News from this section

Subscribe by Email