Wednesday February 26th, 2020 - 3:33:pm
topbanner

പ്ലാസ്റ്റിക്കിന് വിട ; തുണിസഞ്ചികള്‍ക്ക് വിതരണം ചെയ്തും പ്രചാരണം സംഘടിപ്പിച്ചും മൂക്കന്നൂര്‍ ലയണ്‍സ് ക്ലബ്ബ്

Anusha unni
പ്ലാസ്റ്റിക്കിന് വിട ; തുണിസഞ്ചികള്‍ക്ക് വിതരണം ചെയ്തും പ്രചാരണം സംഘടിപ്പിച്ചും മൂക്കന്നൂര്‍ ലയണ്‍സ് ക്ലബ്ബ്

എറണാകുളം : പ്ലാസ്റ്റിക് നിരോധനം മൂലം വീട്ടമ്മമാര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് തുണിസഞ്ചിയുമായി മൂക്കന്നൂര്‍ ലയണ്‍സ് ക്ലബ്ബ്. കുടുംബശ്രീയുമായി സഹകരിച്ച് തുണിസഞ്ചികള്‍ക്ക് വിതരണം ചെയ്തും പ്രചാരണം സംഘടിപ്പിച്ചും മൂക്കന്നൂര്‍ ലയണ്‍സ്‌ക്ലബ്ബ് രണ്ടായിരത്തോളം പേര്‍ക്ക് ഇതിനോടകം തുണിസഞ്ചികള്‍ വിതരണം ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് ലാലി ആന്റു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം വര്‍ഗ്ഗീസ്, ഗ്രേസ്സി റാഫേല്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ബെന്നി ഇഞ്ചിപ്പറമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു.

English summary
Mookkannur Lions Club distributing cloth bags
topbanner

More News from this section

Subscribe by Email