Tuesday September 17th, 2019 - 4:10:am
topbanner
Breaking News
jeevanam

തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി സന്ദര്‍ശിച്ചു

princy
തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി സന്ദര്‍ശിച്ചു

പാലക്കാട്:തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സന്ദര്‍ശിച്ചു. തൃത്താല പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ കഴിയാതെ തൃത്താല, പട്ടാമ്പി ഭാഗങ്ങളില്‍ കൂടുതല്‍ വെള്ളം കയറാന്‍ ഇടയാക്കിയ ആരോപണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മന്ത്രി ചര്‍ച്ച നടത്തി.

വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ മേല്‍നോട്ടത്തിനായി ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. റെഗുലേറ്ററിന്റെ ഷട്ടറുകളുടെ തകരാറുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും.

കൂടാതെ ഷട്ടറുകള്‍ ഹൈഡ്രോളിക് ആക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തുമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചെങ്ങണാംകുന്ന് തടയണയും മന്ത്രി സന്ദര്‍ശിച്ചു. എംഎല്‍എമാരായ മുഹമ്മദ് മുഹസിന്‍, വി.ടി ബല്‍റാം, പഞ്ചായത്ത് അംഗങ്ങള്‍, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read more topics: kerala, minister, Krishnan Kutty
English summary
Minister Krishnan Kutty visited velliyangallu regulator
topbanner

More News from this section

Subscribe by Email