Sunday January 26th, 2020 - 2:27:pm
topbanner

ക്ഷീരമേഖലക്ക് ത്രിതല പഞ്ചായത്തുകള്‍ മികച്ച പിന്തുണ നല്‍കുന്നു : മന്ത്രി കെ.രാജു

princy
ക്ഷീരമേഖലക്ക് ത്രിതല പഞ്ചായത്തുകള്‍  മികച്ച പിന്തുണ നല്‍കുന്നു  :  മന്ത്രി കെ.രാജു

ഇടുക്കി : സംസ്ഥാനത്തെ ക്ഷീരമേഖലയുടെ വികസനത്തിന് ത്രിതല പഞ്ചായത്തുകള്‍ നല്‍കി വരുന്ന പിന്തുണ വളരെ വലുതാണെന്ന് ക്ഷീരവികസന വകുപ്പ് വകുപ്പ് മന്ത്രി കെ രാജു. മാങ്കുളം മുനിപാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ക്ഷീരോത്പാദക സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെയും മില്‍മ ബൂത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ പാവപ്പെട്ടവരാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിക്ഷക്കരിക്കുന്നതെന്നും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ക്ഷീരമേഖലയുടെ വളര്‍ച്ചക്കായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എം.എല്‍.എ. ഫണ്ട്,ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, വകുപ്പില്‍നിന്നുള്ള സഹായം, സംഘത്തിന്റെ വിഹിതം എന്നിവ ചേര്‍ത്ത് 21 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് മില്‍മ ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് എം.ടി.ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ക്ഷീരവികസന വകുപ്പ് ഉദ്വോഗസ്ഥര്‍, മാങ്കുളത്തെ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: kerala, minister, K. Raju,
English summary
Minister K. Raju about dairy sector in idukki
topbanner

More News from this section

Subscribe by Email