കണ്ണൂർ:വെള്ളം കയറിയ വീടുകള്‍ വാസയോഗ്യമാക്കുന്നതിനാവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ രാഷ്ട്രീയ, സാമൂഹ്യ, യുവജന പ്രസ്ഥാനങ്ങളും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് പറഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്ച വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനിടെ മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം പരിസരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.വീട് ശുചീകരിച്ച് വാസയോഗ്യമാക്കുന്നത് സ്വന്തം ചെലവില്‍ ചെയ്യാന്‍ കഴിയാത്തവരാണ് കൂടുതലും. അവരെ എല്ലാ അര്‍ഥത്തിലും സഹായിക്കാന്‍ കഴിയണം. മിക്കയിടത്തും കിണറുകളും മലിനപ്പെട്ടിരിക്കുകയാണ്.
പൊതുസ്ഥലങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയും ശുചീകരിക്കുകയും പകര്‍ച്ചവ്യാധികള്‍ തടയാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. ഇതിന് എല്ലാ വിഭാഗമാളുകളും ഒറ്റക്കെട്ടായി രംഗത്തുവരണം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് ഉള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇത്തരം ഹീനകൃത്യം ചെയ്യുന്ന ചിലരൊക്കെ നമ്മുടെ നാട്ടിലുണ്ടെന്നായിരുന്നു മറുപടി. ഇത്തരം ക്ഷുദ്ര ജീവികളെ തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഒറ്റപ്പെടുത്തും. ഓരോരുത്തരും കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാന്‍ മുന്നോട്ടു വരണമെന്നും ഇ പി അഭ്യര്‍ഥിച്ചു.