Friday June 21st, 2019 - 5:29:am
topbanner
topbanner

കാസറഗോഡ് ദോമ്പത്തടുക്കയിലെ കരിങ്കൽ ക്വാറിയുടെ ഖനനം നിർത്തലാക്കണം : ബിജെപി മണ്ഡലം കമ്മിറ്റി

Anusha Aroli
കാസറഗോഡ് ദോമ്പത്തടുക്കയിലെ കരിങ്കൽ ക്വാറിയുടെ ഖനനം നിർത്തലാക്കണം : ബിജെപി മണ്ഡലം കമ്മിറ്റി

കാസറഗോഡ് : ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുയർത്തുന്ന ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ ദോംപ്പത്തടുക്കയിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന കരിങ്കൽ ക്വാറി നിർത്തലാക്കണമെന്ന് ബിജെപി കാസറഗോഡ് മണ്ഡലം കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. 

ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാ വശ്യപ്പെട്ട് ഏപ്രിൽ 11 ന് ബെള്ളൂർ പഞ്ചായത്ത് ഭരണ സമിതിയുടെ യോഗം തീരുമാനിച്ചിരിന്നു. എന്നാൽ യോഗ നടപടികളും , തീരുമാനങ്ങളും ലംഘിച്ചു ഗ്രാമ പഞ്ജായത്തിലെ ചില ഉദ്യോഗസ്ഥരും മറ്റു സർക്കാർ വകുപ്പുകളുടെ ചില ഉദ്യോഗസ്ഥന്മാരും ക്വാറി മാഫിയയുമായി കൂട്ടുചേർന്ന് ഖനന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് . നിലവിലെ സാഹചര്യത്തിൽ മഴക്കാലമായതുകൊണ്ടു ഈ പ്രദേശത്തെ മണ്ണിടിച്ചലിനും സാധ്യതയുണ്ട്.

ഭരണ സമിതിയിലെ തീരുമാനത്തെയും നിയമങ്ങളെയും ലംഗിച്ച് മാഫിയകളുടെ പിൻബലത്തിൽ ഖനനം തുടരുന്ന പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന കരിങ്കൽ ക്വാറി നിർത്തിവെക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ . കെ ശ്രീകാന്ത്, ബിജെപി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് എം . സുധാമ ഗോസാഡ , ബിജെപി സംസ്ഥാന കൌൺസിൽ അംഗം ശിവകൃഷ്ണ ഭട്ട് , ബെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു .

English summary
stop Mining of granite quarry in Kasaragod dhombatthadukka BJP mandalam committee
topbanner

More News from this section

Subscribe by Email