Monday September 16th, 2019 - 12:06:pm
topbanner
Breaking News
jeevanam

കോട്ടയത്തെ ഖനന നിരോധനം നീക്കിയിട്ടില്ല; ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു

Anusha Aroli
കോട്ടയത്തെ ഖനന നിരോധനം നീക്കിയിട്ടില്ല; ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു

കോട്ടയം : ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിലുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പിന്‍വലിച്ചിട്ടുള്ളതെന്നും ജില്ലാ കളക്ടര്‍മാര്‍ പ്രാദേശികമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഖനന നിരോധനം തുടരുമെന്ന് വകുപ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി ക്ഷോഭത്തെത്തുടര്‍ന്ന് എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു ഉത്തരവ് വരുന്നതുവരെ പ്രാബല്യത്തിലുണ്ടായിരിക്കും.ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.

English summary
Mining ban Kottayam District Collector PK Sudheer Babu
topbanner

More News from this section

Subscribe by Email