Monday July 13th, 2020 - 9:16:pm

വയനാട് മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ വന്‍ മയക്കുമരുന്നു വേട്ട : രണ്ട് പേര്‍ അറസ്റ്റില്‍

princy
വയനാട് മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ വന്‍ മയക്കുമരുന്നു വേട്ട : രണ്ട് പേര്‍ അറസ്റ്റില്‍

ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ വന്‍ മയക്കുമരുന്നു വേട്ട രണ്ട് പേര്‍ അറസ്റ്റില്‍. എക്‌സൈസ് ചെക്പോസ്റ്റില്‍ രാത്രി വാഹന പരിശോധനക്കിടെ കെ.എ 03 എംസി 7561 കാറിന്റെ ഡാഷ് ബോര്‍ഡ് ബോക്‌സില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 2 എംഎല്‍ വീതം വരുന്ന 95 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകളാണ് പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി പുത്തൂക്കണ്ടി വീട്ടില്‍ അഷറഫ് പി.കെ (19), കല്‍പ്പറ്റ തുര്‍ക്കി സ്വദേശി ചൊക്ലി വീട്ടില്‍ സെയ്ദ്, (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് പ്രകാരം കേസ് എടുത്തു. വാഹനത്തില്‍ നിന്നും പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ   ബൈജു.എസ്സ്, ജിജി ഐപ്പ് മാത്യു,  പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ശശി, കെ.എം. സൈമണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.രഘു, അജേഷ് വിജയന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Read more topics: wayanad, drug, case
English summary
Massive drug hunt at Wayanad muthanga
topbanner

More News from this section

Subscribe by Email