Friday September 20th, 2019 - 10:26:pm
topbanner
Breaking News
jeevanam

നിലമ്പൂരിനു സഹായവുമായി മണിയാറന്‍കുടിയുടെ ഫ്രീക്കന്മാര്‍

princy
നിലമ്പൂരിനു സഹായവുമായി മണിയാറന്‍കുടിയുടെ ഫ്രീക്കന്മാര്‍

ഇടുക്കി:ഇവര്‍ മണിയാറന്‍കുടിയുടെ ഫ്രീക്കന്മാര്‍. പ്രളയക്കെടുതിയില്‍ നട്ടംതിരിഞ്ഞ നിലമ്പൂരില്‍ കൈയ്യും മെയ്യും മറന്ന് നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം പങ്കാളികളാണ് ഈ ചെറുപ്പക്കാര്‍. തങ്ങളുടെ ജോലിയും പഠിപ്പുമൊക്കെ ഉപേക്ഷിച്ചു നാടിനു നിസ്വാര്‍ത്ഥ സേവനത്തിനായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്.

മണിയാറന്‍കുടിയില്‍ നിന്നു തിങ്കളാഴ്ചയാണ് 17 അംഗ ചെറുപ്പക്കാരുടെ സംഘം തിരിച്ചത്. വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരാണ് ഇവര്‍. വയറിംഗ്, പ്ലംബിംഗ്, അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍, അത്യാവശ്യം വേണ്ട തടിപ്പണികള്‍, തുടങ്ങിയ വിവിധ ജോലികളില്‍ വിദഗ്ധര്‍. കട്ടപ്പനയില്‍ പഠിച്ച നിലമ്പൂര്‍ നെല്ലംത്തണ്ണി സ്വദേശിയായ ഹഫ്സലാണ് നിലമ്പൂരില്‍ ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നത്.

രണ്ട് ലോഡ് ഭക്ഷണസാധനങ്ങളും വയറിംഗ് കിറ്റുകളും പമ്പ് സെറ്റും ജനറേറ്ററുമൊക്കെയായാണ് സംഘം നിലമ്പൂരിലെത്തിയത്. നിലമ്പൂർ, മുണ്ടേരി, കരുളായി, പോത്തുകൽ, പാതാർ, കവളപ്പാറ എന്നീ സ്ഥലങ്ങളിലാണ് ഇവരുടെ സേവനം. വീടുകളും കിണറുകളുമൊക്കെ ഇവരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി നല്കുന്നുണ്ട്. അതോടൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഇവര്‍ ഭക്ഷണവും എത്തിക്കുന്നു.

Viral News

English summary
Frekans of Manirankudi with Nilambur assistance
topbanner

More News from this section

Subscribe by Email