Monday August 19th, 2019 - 7:11:am
topbanner
topbanner

മമ്മൂട്ടി ഫാൻസ്‌ ഒത്തുചേർന്നു : കാരുണ്യ വേദിയായി ആലക്കോട് ഫിലിം സിറ്റി

princy
മമ്മൂട്ടി ഫാൻസ്‌ ഒത്തുചേർന്നു : കാരുണ്യ വേദിയായി ആലക്കോട് ഫിലിം സിറ്റി

കണ്ണൂർ:ആലക്കോട്ടെ മമ്മൂട്ടിഫാൻസ് ഒത്തുചേർന്നപ്പോൾ തെളിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്.മമ്മുട്ടിയുടെ പുതു ചിത്രം പതിനെട്ടാം പടിയുടെ ഫാൻസ് ഷോ യിൽ നിന്നും ലഭിച്ച തുകയാണ് കാരുണ്യ പ്രവർത്തിക്കായി മമ്മൂട്ടി ഫാൻസിലെ ഒരു കൂട്ടം യുവാക്കൾ നീക്കിവച്ചത്.

ആലക്കോട് ഫിലിം സിറ്റിയിൽ ഇന്ന് രാവിലെ പ്രദർശിപ്പിച്ച പതിനെട്ടാം പടിയുടെ ഫസ്റ്റ് റിലീസിൽ നിന്നും പിരിഞ്ഞു കിട്ടിയ മുഴുവൻ തുകയും കാൻസർ രോഗിയിയായ വർഗീസിന്റെ ചികിത്സാ ചെലവിനായി കുടുംബത്തിന് കൈമാറി. ആലക്കോട് ഫിലിം സിറ്റി മാനേജർ ജിത്തും പതിനെട്ടാം പടിയിൽ അഭിനയിച്ച നൂറും ചെന്നാണ് കുടുംബത്തിന് സഹായം കൈമാറിയത് . കണ്ണൂർ ജില്ലയിലെ പതിനെട്ടാംപടിയുടെ ഏക ഫാൻസ്‌ ഷോയാണ് ആലക്കോട് ഫിലിം സിറ്റിയിൽ വച്ച് നടന്നത്.

Read more topics: actor, Mammootty, Fans, Alakkod,
English summary
Mammootty Fans mercy towards cancer patient family
topbanner

More News from this section

Subscribe by Email