Friday April 3rd, 2020 - 10:37:am
topbanner

ഇന്ദിരാഗാന്ധി ആശുപത്രിയെ തകർക്കുന്നത് കോൺഗ്രസുകാർ തന്നെ : അതിരൂക്ഷ വിമർശനവുമായി മമ്പറം ദിവാകരൻ

princy
ഇന്ദിരാഗാന്ധി ആശുപത്രിയെ തകർക്കുന്നത് കോൺഗ്രസുകാർ തന്നെ :  അതിരൂക്ഷ വിമർശനവുമായി മമ്പറം ദിവാകരൻ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കോൺഗ്രസിലെ ഗ്രൂപ്പവഴക്ക് മൂർച്ഛിക്കുന്നു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ സഹനസമരയാത്രയിൽ ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നുവെന്ന ആരോപണവുമായി കെ.പി.സി.സി നിർവാഹക സമിതിയംഗം മമ്പറം ദിവാകരൻ രംഗത്തെത്തി. ഇതു കൂടാതെ ഡി.സി.സി ഓഫിസ് പൂർത്തീകരിക്കാത്തതിനെ കുറിച്ചും അതിരൂക്ഷമായ വിമർശനമാണ് ദിവാകരൻ നടത്തിയത്.കോൺഗ്രസ് നിയന്ത്രണത്തിലുള്ള തലശേരി മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെ ഒരു വിഭാഗം കോൺഗ്രസുകാർ തന്നെ തകർക്കാൻ ശ്രമിക്കുന്നതായും കെ.പി.സി.സി നിർവാഹക സമിതിയംഗം മമ്പറം ദിവാകരൻ ആരോപിച്ചത് നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശുഹൈബ് വധക്കേസിലെ നാലാം പ്രതിയുടെ സഹോദരിക്ക് ആശുപത്രിയിൽ നഴ്സായി ജോലി നൽകിയ വിവാദത്തിൽ തനിക്കെതിരെ കോൺഗ്രസുകാരിൽ ചിലർ നവ മാധ്യമങ്ങളിൽ നടത്തിയ വിമർശനത്തിൽ ഫെയ്സു ബുക്ക് വോയ്സ് മെസെജിലൂടെ അതിശക്തമായ മറുപടിയുമാണ് മമ്പറം ദിവാകരൻ രംഗത്തെത്തിയiത്. ഇതു സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്. കണ്ണൂരിലെ കോൺഗ്രസ് ഗ്രൂപ്പിസത്തെ കുറിച്ചും കെ.സുധാകരൻ എം.പിയെ കുറിച്ചും ചില വിമർശനങ്ങൾ അദ്ദേഹത്തിന്റെ സന്ദേശത്തിലുണ്ട്. ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ 450 പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇവരെല്ലാം കോൺഗ്രസുകാരാണെന്നും ദിവാകരൻ പറയുന്നു.

ഇതിൽ നഴ്സുമാര ഇന്റർവ്യു ചെയ്തെടുക്കുന്നത് മെഡിക്കൽ ബോർഡാണ്. യോഗ്യതയുള്ളവരെ മാത്രമേ നഴ്സായി നിയമിക്കാൻ പറ്റൂ. മറ്റുള്ള എല്ലാം താക്കോൽ സ്ഥാനങ്ങളിലും കോൺഗ്രസുകാർക്ക് തന്നെയാണ് താക്കോൽ സ്ഥാനങ്ങളിൽ നിയമനം നൽകിയിട്ടുള്ളത്. എന്നാൽ തന്റെടുക്കൽ ആര് ജോലിക്കായി അപേക്ഷയുമായി വന്നാലും താൾ മണ്ഡലം പ്രസിഡന്റിന്റെ കത്തുമായി വരാനാണ് പറയാറുള്ളത്.നേരത്തെ പറഞ്ഞ യുവതിയും കത്തുമായാണ് വന്നത്. ശുഹൈബ് പാർട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വഹിച്ച പ്രവർത്തകരാണ്. യുവതി ഡിസൻറായതു കൊണ്ടാണ് സ്വയം രാജിവെച്ചത് അവരതിന് തയ്യാറായില്ലെങ്കിൽ ആശുപത്രി ഭരണ സമിതിക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല.

സി.പി.എം ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യുമായിരുന്നു. ആശുപത്രിയെ തകർക്കുന്നതിനായി ഒരു കെ.പി.സി.സി അംഗവും ഡി.സി.സി സെക്രട്ടറിയും തന്നെ ശ്രമിക്കുകയാണെന്ന് മമ്പറം ദിവാകരൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആശുപത്രിക്കെതിരെ നിരന്തരം പരാതി കൊടുക്കുന്നത്.7 ഏക്കർ സ്ഥലത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് പണിയാൻ ശ്രമിച്ചപ്പോൾ അതു കോൺഗ്രസുകാരനായ പൊയാലുർ ചന്ദ്രൻ എന്ന കോൺഗ്രസിന്റെ നല്ല പ്രവർത്തകനാണ് സ്റ്റേ ചെയ്യിപ്പിച്ചത്.

പാർക്കിങ്ങിന് ഒരു ഏക്കർസ്ഥലം വാങ്ങി മണ്ണിട്ടപ്പോൾ അതും നിർത്തിച്ചു. 1992-ലാണ് ഞാൻ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ ചെയർമാനായി പ്രവർത്തന മാരംഭിച്ചത്.ഏതാണ്ട് 28 വർഷമായി സ്ഥാനത്തിരിക്കുന്നു. അഞ്ചേക്കർ സ്ഥലമുള്ള ഏഴു നില കെട്ടിടമായി ഉയർന്നു. എനിക്ക് ആദ്യമേ പറയാനുള്ളത് ഇന്ത്യയിൽ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെന്ന പേരിലുള്ള ഒരു സ്ഥാപനമില്ല. ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയായ കാലയളവിലാണ് സൂപ്പർ സപെഷ്യലിറ്റി ആശുപത്രിയായി ഉയർത്താനായി ഏഴേക്കർ വാങ്ങി പ്രവർത്തനമാരംഭിച്ചത്.എന്നാൽ കോൺഗ്രസിലെ കുറ്റാ പിരിവുകാരനായ കെ.പി.സി.സി അംഗവും ഡി.സി.സി ഭാരവാഹിയും എന്നാൽ അതും സ്റ്റേ ചെയ്യിച്ചു.

ഇങ്ങനെ എന്തെല്ലാം പരാതികൾ ഇപ്പോൾ ആശുപത്രി പൂട്ടണമെന്നാവശ്യപ്പെട്ട് സഹകരണം മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിരിക്കുകയാണ്. നാദാപുരം സ്വദേശിനിയായ കുറ്റാച്ചിറയിലെ ഒരു പ്രസീതയാണ് പരാതിക്കാരി' കോൺഗ്രസുകാരനായ എനിക്കെതിരെ 7 2കേസുകളും ഒരു കൊലക്കേസും ആറു തവണ സി.പി.എം അക്രമവും ഒരു പൊലിസ് മർദ്ദനവുമുണ്ടായി.1962-ൽ കോൺഗ്രസിലെ പിളർപ്പുണ്ടായത്.അന്ന് ഞാൻ ഇന്ദിരാഗാന്ധിയോടൊപ്പം നിന്നു.

നിർമല ഗിരി കോളേജിൽ പഠിക്കുന്ന സമയമായിരുന്നു.അന്ന് സുധാകരൻ സംഘടനാ കോൺഗ്രസിലേക്ക് പോയി. പിന്നെ ഇന്ദിരാഗാന്ധി മരിച്ചപ്പോഴാണ് തിരിച്ചു വന്നത്.ആ സുധാകരനെ പിടിച്ചാണ് ഡി.സി.സി പ്രസിഡന്റാക്കിയത്.ഞാൻ സെക്രട്ടറിയുമായി. കോൺഗ്രസിൽ ഇത്ര വലിയ നേതാക്കൾ ഉണ്ടായിട്ടും കണ്ണൂർ ഡി.സി.സി ഓഫിസ് പൊളിച്ചിട്ട നിലയിൽ തന്നെയാണ്. പാവം ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി വീടു വിറ്റ പണം കൊണ്ടാണ് ഇത്രയെങ്കിലും ചെയ്തത്. ഞാൻ ഇന്ദിരാഗാന്ധി സഹകരണ സ്ഥാപനങ്ങളുടെ പേരിൽ 25 ലക്ഷം കൊടുത്തിട്ടുണ്ട്. കോൺംസിനു വേണ്ടി രക്തസാക്ഷികൾ ഏറെയുള്ള കണ്ണൂരിന്റെ മണ്ണിൽ ഇതു പാർട്ടിക്ക് നാണക്കേടാണെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

English summary
Mambaram Divakaran says Congressmen who demolish the Indira Gandhi Hospital
topbanner

More News from this section

Subscribe by Email