Monday March 30th, 2020 - 5:43:am
topbanner

രാഷ്ട്രീയ വൈരാഗ്യത്താല്‍ പീഢിപ്പിക്കുന്നു:കണ്ണൂര്‍ കോര്‍പറേഷനിലെ ഇടതുഅനുകൂല സംഘടനകളും സമരത്തിലേക്ക്

NewsDesk
രാഷ്ട്രീയ വൈരാഗ്യത്താല്‍ പീഢിപ്പിക്കുന്നു:കണ്ണൂര്‍ കോര്‍പറേഷനിലെ ഇടതുഅനുകൂല സംഘടനകളും സമരത്തിലേക്ക്

കണ്ണൂര്‍: തങ്ങളെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കണ്ണൂര്‍ കോര്‍പറേഷനിലെ ഇടതു അനുകൂല സംഘടനയിലെ ജീവനക്കാര്‍ സമരത്തിലേക്ക്. നേരത്തെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ കാര്യാലയത്തിനു മുന്‍പില്‍ ധര്‍ണ നടത്തിയതിനു പുറകെയാണ് കോര്‍പറേഷനിലെ ജീവനക്കാരായ ഇടതു അനുകൂല സംഘടനയിലെ ജീവനക്കാരും പ്രക്ഷോഭത്തിനിറങ്ങുന്നത്. ഇതോടെ കണ്ണൂര്‍ കോര്‍പഷേനില്‍ ആറുമാസം പിന്നിട്ട യു.ഡി. എഫ് ഭരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019 സ്‌പെതംബര്‍ മാസത്തില്‍ യുഡി. എഫ് കോര്‍പറേഷന്‍ ഭരണം പിടിച്ചതിനു ശേഷം തങ്ങള്‍ക്കു നേരെ തുടര്‍ച്ചയായ പീഡനങ്ങള്‍ നടക്കുകയാണെന്നാണ് ഇടതു ജീവനക്കാരുടെ ആരോപണം. കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂനിയനില്‍ അംഗത്വമുള്ളവരും ഭാരവാഹികളുമായവരെ കോര്‍പറേഷന്‍ ഭരിക്കുന്നവര്‍ തെരഞ്ഞു പിടിച്ചു ഉപദ്രവിക്കുകയാണെന്നാണ് ആരോപണം. യൂനിയന്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അകാരണമായി മറ്റു സോണല്‍ ഓഫിസുകളിലേക്ക് സ്ഥലം മാറ്റുന്നു.

ഓഫിസില്‍ സംഘടനാസ്വാതന്ത്ര്യം അനുവദിക്കില്ലെന്നു ഡെപ്യൂട്ടി മേയര്‍ കെ.കെ രാഗേഷ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനു വളം വച്ചുകൊടുക്കുകയാണ് മേയര്‍. അകാരണമായി ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ചു ജീവനക്കാരുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ചുവന്ന വര വരച്ച ഡെപ്യൂട്ടി മേയറുടെ നടപടിക്കെതിരെ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ നടപടി ഭീഷണിമുഴക്കുകയാണ്. ഭരണസമിതി ജീവനക്കാരെ വിളിച്ചു വരുത്തി പൊതുജനങ്ങളുടെ മുന്‍പില്‍വെച്ച് അകാരണമായി മോശമായ ഭാഷയല്‍ ശകാരിച്ചു മനോധൈര്യം ചോര്‍ത്തിക്കളയുകയാണ്.

ജീവനക്കാരോട് അടിമകളെപ്പോലെ പെരുമാറുകയും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഭരണസമിതിയുടെ നടപടികള്‍ക്ക് ചൂട്ടുപിടിക്കുന്ന കോര്‍പറേഷന്‍ സെക്രട്ടറിയുടെ നിലപാടുകള്‍ക്കെതിരെ യൂനിയന്‍ തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്കും മന്ത്രി എ.സി മൊയ്തീനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പ്രക്ഷോഭമാരംഭിക്കുന്നത് കെ. എം. സി. എസ്. യു ഭാരവാഹികള്‍ വ്യക്തമാക്കി.

Read more topics: Kannur, Municipal Corporation,
English summary
Left-wing organizations in Kannur Corporation join strike
topbanner

More News from this section

Subscribe by Email