Thursday September 24th, 2020 - 1:13:am

കണ്ണൂർ കോർപറേഷൻ ഭരണം വൻപരാജയമെന്ന് എൽ.ഡി.എഫ്

princy
കണ്ണൂർ കോർപറേഷൻ ഭരണം വൻപരാജയമെന്ന് എൽ.ഡി.എഫ്

കണ്ണൂർ : വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ കണ്ണൂർ കോർപറേഷൻ വൻ പരാജയമെന്ന് എൽ.ഡി.എഫ്. ഒരു പഞ്ചായത്തിനു ചെയ്യാനാവുന്നതുപോലും ചെയ്യാത്തകണ്ണൂർ കോർപറേഷനെതിരെ പ്രതിപക്ഷം സമരമാരംഭിക്കും.വികസന മുരടിപ്പിനും ഭരണാധികാരികളുടെ നിയമ വിരുദ്ധനിലപാടുകൾക്കുമെതിരെ പ്രതിപക്ഷ കൗൺസിലർമാരും എൽ.ഡി.എഫ്​നേതാക്കളും കോർപറേഷൻ ഓഫിസിനുമുന്നിലാണ് സത്യാഗ്രഹം നടത്തുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതിപക്ഷത്തോട്​ ജനാധിപത്യ മര്യാദ കാണിക്കാൻ പോലും ഭരണപക്ഷംതയാറാവുന്നില്ലെന്ന്‌ സി.പി.എം  ജില്ലാ സെക്ര​ട്ടേറിയറ്റംഗം എൻ. ചന്ദ്രൻ കുറ്റപ്പെടുത്തി. ഭരണത്തി​ലേറിയ ശേഷംഎൽ.ഡി.എഫ്​ ഭരണസമിതി ആരംഭിച്ചതോ പൂർത്തീകരിച്ചതോ ആയ പദ്ധതികളാണ് യു.ഡി.എഫ്​ ഭരണസമിതി​കൊട്ടിഘോഷിച്ച്​ ഉദ്​ഘാടനം നടത്തുന്നത്​. സർക്കാർ, എം.എൽ.എ ഫണ്ടുകളുപയോഗിച്ച്​ നിർദേശിക്കപ്പെട്ടപ്രവർത്തികൾ സമയബന്ധിതമായി നടപ്പാക്കാൻ ശ്രമിക്കുന്നില്ല.

ആറ്റടപ്പയിലെ ഗ്രാമീണ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ്​ മെഷീൻ സ്​ഥാപിച്ച്​ മാസങ്ങളായെങ്കിലും സ്​റ്റാഫിനെ നിയമിച്ച്​ പ്രവർത്തനമാരംഭിച്ചില്ല.മാളികപ്പറമ്പ്​ കുടിവെള്ള പദ്ധതിക്ക്​ ടാങ്ക്​ നിർമിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന്​ 45 ലക്ഷം രൂപഅനുവദിച്ചെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല. പഴയ ബസ്​ സ്​റ്റാൻഡിൽ ഓ​ട്ടോ സ്​റ്റാൻഡ്​ നിർമിക്കാൻ 30ലക്ഷം അനുവദിച്ചതിനും ഇതായിരുന്നു അവസ്​ഥ.

കുടുംബശ്രീ സംവിധാനത്തെ തകർക്കാനും ശ്രമം നടക്കുന്നുണ്ട്​.കൗണസിലിലോ സ്​റ്റാൻഡിങ്​ കമ്മിറ്റിയിലോ അറിയിക്കാതെ കോർപറേഷ​െൻറ ഫണ്ട്​ നിലവിലുള്ള ബാങ്കിൽനിന്ന്​മാറ്റി പള്ളിക്കുന്ന്​ ബാങ്കിൽ നിക്ഷേപിച്ചു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മേയർക്ക്​ നിവേദനം നൽകിയെങ്കിലും റബ്ബർസ്​റ്റാമ്പ്​ കണക്കെയാണ്​ അവരുടെ പ്രവർത്തനമെന്നും ഡെപ്യൂട്ടി മേയറും മറ്റു ചിലരുമാണ്​ മര്യാദ ലംഘിച്ചുള്ളനടപടി സ്വീകരിക്കുന്നതെന്നും എൽ.ഡി.എഫ് നേതാക്കൾ​ കുറ്റപ്പെടുത്തി.ഇതിനെതിരെ വ്യാഴാഴ്​ച രാവിലെ 10 മുതൽ കോർപറേഷൻ ഓഫിസിനു മുന്നിൽ സത്യഗ്രഹമിരിക്കും. സി.പി.എംജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്​ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ എൻ. ഉഷ, എം. ഉണ്ണികൃഷ്​ണൻ,സി.വി. നരേന്ദ്രൻ, എൻ. ബാലകൃഷ്​ണൻ എന്നിവരും പങ്കെടുത്തു.

English summary
LDF says Kannur Corporation administration a big failure
topbanner

More News from this section

Subscribe by Email