Sunday March 29th, 2020 - 1:42:am
topbanner

കലിപ്പടങ്ങാതെ സി പി എം : കണ്ണൂർ കോർപറേഷൻ യോഗത്തിൽ വീണ്ടും പ്രതിപക്ഷ ബഹളം

princy
കലിപ്പടങ്ങാതെ സി പി എം  :  കണ്ണൂർ കോർപറേഷൻ യോഗത്തിൽ വീണ്ടും പ്രതിപക്ഷ ബഹളം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ യോഗത്തിൽ വീണ്ടും ബഹളം.കഴിഞ്ഞ 19 ന് മേയർ സുമാ ബാലകൃഷ്ണനെ അക്രമിച്ചതിനെതിരെ ടി.ഒ.മോഹനൻ പ്രമേയം അവതരിപ്പിച്ചു.പ്രതിപക്ഷം പ്രമേയത്തെ എതിർകുകയും ഗുണ്ടാ നേതാവ് ടി.ഒ മോഹനൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ പ്ളാർ കാർഡ് ഉയർത്തി കാണിച്ച് പ്രതിഷേധിച്ചു.മേ യ റെ അക്രമിച്ച പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമാണെന്ന് മുസ്ലിം ലീഗ് നേതാവ് സി.സമീർ ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സർക്കാർ കോർപറേഷനെ ഇതിനെതിരെ പ്രതിപക്ഷം ശക്തമുയർത്താൻ ശ്രമിക്കണം. കോർപറേഷനിൽ സമരം നടത്തുന്ന ജീവനക്കാർ മേയറുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും സമീർ ആവിശ്യപ്പെട്ടു.ഒരാളുടെ പിൻബലത്തിൽ എന്തു വൃത്തികേടും കളിക്കാൻ ഭരണപക്ഷം ശ്രമിക്കരുതെന്ന് പ്രതിപക്ഷ എ.എൻ ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.മുൻ മേയർ ഇ പി ലത, കെ.പ്രമോദ്, റോജ എന്നിവരെ മർദിച്ച ഭരണപക്ഷ അംഗങ്ങളുടെ നടപടിയിലും പ്രമേയം ഭേദഗതി വരുത്തണമെന്ന് ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

നേരത്തെ പ്രതിപക്ഷ കൗൺസിലർമാരുടെ അക്രമത്തിൽ പരുക്കേറ്റ മേയർ സുമാ ബാലകൃഷ്ണൻ യോഗത്തിനെത്തിയിരുന്നു. മേയറെ അക്രമിച്ചുവെന്ന് പറയപ്പെടുന്ന സംഭവം ആടിനെ പട്ടിയാക്കുന്ന പരിപാടിയാണെന്ന് സി.പി.ഐയിലെ വെള്ളോറ രാജൻ പറഞ്ഞു.ജിവനക്കാരുമായി ചർച്ച നടത്തുമെന്ന സർക്കാർ നിലപാട് ശരിയാണ്. കോർപറേഷനു മുകളിൽ ഇടപെടാൻ സർക്കാരിനും മന്ത്രിക്കും അധികാരമുണ്ടെന്ന് വെള്ളോറ രാജൻ പറഞ്ഞു.

Read more topics: kannur, Corporation, news,
English summary
LDF protest in Kannur Corporation meeting
topbanner

More News from this section

Subscribe by Email