Wednesday February 26th, 2020 - 2:26:pm
topbanner

കുതിരാന്‍ തുരങ്കം രണ്ടു ദിവസത്തേക്ക് തുറക്കും

princy
കുതിരാന്‍ തുരങ്കം രണ്ടു ദിവസത്തേക്ക് തുറക്കും

തൃശൂര്‍: ഭൂഗര്‍ഭ വൈദ്യുത കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാന്‍ ഭാഗത്ത് പണികള്‍ നടത്താന്‍ കുതിരാന്‍ തുരങ്കം രണ്ടു ദിവസത്തേക്ക് തുറക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. ഇരുമ്പുപാലം മുതല്‍ കൊമ്പഴ വരെയുള്ള ഭാഗത്ത് ഭൂഗര്‍ഭ വൈദ്യുത ലൈന്‍ ഇടുന്നതുമൂലം ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാനാണ് താല്‍ക്കാലികമായി ഈ മാസം 28, 29, തീയതികളില്‍ തുരങ്കം തുറന്ന് കൊടുക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനായി തുരങ്കമുഖത്തെ വശങ്ങളിലെ മണ്ണും മറ്റും നീക്കിത്തുടങ്ങി. തുരങ്കത്തിനകത്തെ വെളിച്ചം, വായു പുറം തള്ളാനുള്ള ഫാനുകള്‍ എന്നിവക്ക് 250 കെ.വി. ജനറേറ്റര്‍ എന്നിവ സജ്ജമാക്കുന്നുണ്ട്. ഇടതു തുരങ്കത്തിലൂടെ ഒരു വരി ഗതാഗതമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുംതന്നെ ആവാത്ത തുരങ്കത്തിനുള്ളില്‍ താല്‍ക്കാലിക സംവിധാനം എത്രമാത്രം പ്രാവര്‍ത്തികമാകും എന്ന് കണ്ടറിയണം.

Read more topics: thrissur, kuthiran, tunnel,
English summary
Kuthiran tunnel will be open for two days
topbanner

More News from this section

Subscribe by Email