Tuesday July 16th, 2019 - 1:56:pm
topbanner
topbanner

കുറുമാത്തൂർ മിച്ചഭൂമി പ്രശ്നം : സംരക്ഷണ സമിതി മാർച്ച് നടത്തി

princy
കുറുമാത്തൂർ മിച്ചഭൂമി പ്രശ്നം : സംരക്ഷണ സമിതി മാർച്ച് നടത്തി

തളിപ്പറമ്പ്:കുറുമാത്തൂർ വില്ലേജിലെ വെള്ളാരംപാറ മുതൽ പൊക്കുണ്ട് നെടുമുണ്ട വരെയുള്ള ഭൂമിയുടെ പേരിലുള്ള കേസ് 29 വർഷമായി നീട്ടിക്കൊണ്ടു പോവുന്നതിനെതിരെ യുഡിഎഫും കുറുമാത്തൂർ സംരക്ഷണ സമിതിയും നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. മാർച്ച് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധതയുടെ കാര്യത്തിൽ കുറുമാത്തൂരിലെയും ആന്തൂരിലെയും ഭരണാധികാരികൾ തമ്മിൽ കിടമത്സരമാണെന്ന് സതീശൻ പാച്ചേനി കുറ്റപ്പെടുത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജനവികാരം സിപിഎമ്മിനെതിരായത് അവരുടെ നാണം കെട്ട ജനവിരുദ്ധ നിലപാടുകൾ കൊണ്ടാണെന്ന് സതീശൻ പാച്ചേനി പറഞ്ഞു.

ജനവിരുദ്ധതയുടെ കാര്യത്തിൽ കുറുമാത്തൂരിലെയും ആന്തൂരിലെയും ഭരണാധികാരികൾ തമ്മിൽ കിടമത്സരമാണ്. ഇക്കാര്യത്തിൽ കുറുമാത്തൂർ പഞ്ചായത്ത് അധികൃതരുടെ ജ്യേഷ്ഠനാണ് ആന്തൂർ നഗരസഭാ ഭരണാധികാരികൾ. അതാണ് സാജൻ എന്ന സംരംഭകന്റെ ജീവനെടുത്തതിലൂടെ നാം കണ്ടത്. പഞ്ചായത്തിന്റെയും നഗരസഭയുടെയും അനുമതിയില്ലാതെ ഒരു കെട്ടിടവും നിർമ്മിക്കാനാവില്ല. ആന്തൂർ നഗരസഭാ അധികൃതരുടെ ഈഗോയാണ് സാജനെ മരണത്തിലേക്ക് നയിച്ചത്. സിപിഎമ്മിനോട് കൂറുള്ള ഒരു കുടുംബത്തെ തകർത്ത സംരംഭകരെ തകർത്ത സിപിഎം ഭരണകൂടത്തിന് കാലം മാപ്പു നൽകില്ല. എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും കടുത്ത അനുഭാവിയും പ്രവർത്തകനുമായിരുന്നു സാജൻ.

ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടി രാഷ്ട്രീയം നോക്കാതെ സാജന്റെ കുടുംബത്തോടൊപ്പം നിൽക്കും. ചൊറുക്കളയിലെ വെള്ളാരംപാറയിലെ സാധാരണക്കാരായ ജനങ്ങളുടെ ഭൂമി നഷ്ടപ്പെടുത്താനാണ് കുറുമാത്തൂരിൽ സിപിഎം ശ്രമിക്കുന്നത്. ആന്തൂർ നഗരഭരണാധികാരികളെ പോലെ ആയി മാറാനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ ജനങ്ങൾ അതിനെ ശക്തമായി നേരിടും. ഒരിഞ്ച് നിങ്ങൾക്ക് അനങ്ങാൻ പറ്റാതെ ജനകീയമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സതീശൻ പാച്ചേനി പറഞ്ഞു. കുറുമാത്തൂർ വില്ലേജിലെ റീ.സർവ്വെ നമ്പറുകളായ 31/1, 44, 46, 47സിപിഎമ്മിലെ ഒരു വിഭാഗം പ്രാദേശിക നേതാക്കളാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് നീട്ടിക്കൊണ്ടു പോകുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലേക്ക് യുഡിഎഫും കുറുമാത്തൂർ സംരക്ഷണ സമിതിയുംമാർച്ച് നടത്തിയത്. ബുധനാഴ്ച രാവിലെ 10.30 ന് ചൊറുക്കളയിൽ നിന്നും പ്രകടനമായെത്തിയ സമരക്കാരെ പഞ്ചായത്ത് ഗേറ്റിന് മുമ്പിൽ തളിപ്പറമ്പ് പോലീസ് തടഞ്ഞു. ഇതോടെ സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. ചിലർ ഗേറ്റ് ചാടിക്കടക്കാനും ശ്രമം നടത്തി. കുറുമാത്തൂർ സംരക്ഷണ സമിതി ചെയർമാൻ കെ. വി. നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ. പി. മുജീബ് റഹ്മാൻ, ടി.സരസ്വതി, കെ. പി. അബ്ദുള്ള ഹാജി, മണ്ണൻ സുബൈർ, കെ ജലീൽ, സാമ അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.

English summary
Kurumathoor conservation committee held march in thaliparamba
topbanner

More News from this section

Subscribe by Email