Wednesday June 26th, 2019 - 7:53:am
topbanner
topbanner

സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജനം ; ശുചിത്വ കോണ്‍ഫറന്‍സിന് കോഴിക്കോട് ഇന്ന് തുടക്കമാകും

Anusha Aroli
സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജനം ; ശുചിത്വ കോണ്‍ഫറന്‍സിന് കോഴിക്കോട് ഇന്ന് തുടക്കമാകും

കോഴിക്കോട് : ജലസംഭരണം, ആരോഗ്യ സംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ജില്ലയില്‍ ശുചിത്വ കോണ്‍ഫറന്‍സ് നടത്തും. ജില്ലയെ മാലിന്യമുക്തമാക്കാനുള്ള നൂതനപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും വിലയിരുത്തുന്നതിനുമായി എല്ലാ മാസവും 25 ന് മന്ത്രിയുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കോണ്‍ഫറന്‍സ് ചേരുക.

സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി സീറോ വേസ്റ്റ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന എം.സി.എഫ്, എം.ആര്‍.എഫ് പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി ആരംഭിക്കാനുള്ള നടപടികള്‍ ശുചിത്വ കോണ്‍ഫറന്‍സിന്റെ ഭാഗമായി സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ശുചിത്വ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുക.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സമഗ്ര ശുചീകരണമാണ് ഇത്തവണ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുക. എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഏതൊക്കെ പദ്ധതികള്‍ മാലിന്യ സംസ്‌കരണത്തിനായി സമര്‍പ്പിച്ചിട്ടുണ്ട് എന്നും യോഗത്തില്‍ പരിശോധിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റ്, പൊതുശൗചാലയം തുടങ്ങിയവയുടെ പുരോഗതിയും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ആയി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ കണ്ടെത്താന്‍ കഴിയുമോ എന്നും പരിശോധിക്കും. പൊതുശൗചാലയങ്ങള്‍ പരിപാലിക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും.

ഇന്ന് (മെയ് 25) നടക്കുന്ന യോഗത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ജില്ലയില്‍ നടപ്പാക്കിയ ശുചിത്വ പദ്ധതികള്‍ വിലയിരുത്തും. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശുചിത്വ കോണ്‍ഫറന്‍സ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു മുഖ്യപ്രഭാഷണം നടത്തും.

യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. കബനി, പ്രോഗ്രാം ഓഫീസര്‍ കൃപ വാര്യര്‍ എന്നിവര്‍ ശുചിത്വ പദ്ധതികളുടെ അവലോകനവും റിപ്പോര്‍ട്ട് അവതരണവും നടത്തും. ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് രശ്മി സി.കെ മാലിന്യ സംസ്‌കരണത്തിന്റെ സാങ്കേതിക വശങ്ങളും സബ്‌സിഡി മാനദണ്ഡങ്ങളും വിശദീകരിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല പദ്ധതിയെക്കുറിച്ച് സമഗ്രമായി അവതരിപ്പിക്കും.

English summary
Total waste disposal; For sanitation conference Kozhikode will be inaugurated today
topbanner

More News from this section

Subscribe by Email