Thursday August 13th, 2020 - 10:33:pm

കോട്ടയത്തെ തലയാഴം വനം സൗത്ത് പാടശേഖരം ഇനി വികസനത്തിന്‍റെ പാതയില്‍

Anusha Aroli
കോട്ടയത്തെ തലയാഴം വനം സൗത്ത് പാടശേഖരം  ഇനി വികസനത്തിന്‍റെ പാതയില്‍

കോട്ടയം : തലയാഴം ഗ്രാമപഞ്ചായത്തിലെ വനം സൗത്ത് പാടശേഖരത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.കെ. ആശ എം.എല്‍.എ നിര്‍വഹിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഴക്കാലത്ത് വെള്ളം കയറിയുണ്ടാകുന്ന കൃഷി നാശം തടയുന്നതും കാര്‍ഷിക യന്ത്രസാമഗ്രികള്‍ പാടത്ത് എത്തിക്കുന്നതു സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 151 കര്‍ഷകര്‍ കൃഷിയിറക്കുന്ന 288 ഏക്കര്‍ പാടശേഖരത്തിലാണ് 1.95 കോടി രൂപ വിനിയോഗിച്ചുള്ള വികസനം നടപ്പിലാക്കുന്നത്. നാല് പൊതുമട, ബണ്ട്, കലുങ്ക്, മോട്ടോര്‍ തറ, പാര്‍ശ്വഭിത്തികള്‍, പമ്പ് ഹൗസ് തുടങ്ങിയവയാണ് നിര്‍മ്മിക്കുക. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും.

പാടശേഖരത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി, തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജി. റജിമോന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷരായ പി. സുശീലകുമാരി, ടി.സി. പുഷ്പരാജന്‍, സന്ധ്യ അനീഷ്, അംഗങ്ങളായ ജെല്‍ജി വര്‍ഗീസ്, ചിഞ്ചു സുനീഷ്, പി. എസ്.പുഷ്കരന്‍, ടാനിയ ഓമനക്കുട്ടന്‍, ഷീജാ ബൈജു, ഡി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.പി.വിജയമ്മ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സലോമി തോമസ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. ജയരാജന്‍, കെ. അരുണന്‍, എം.ഡി.ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

English summary
Kottayam Thalayalam forest South Padashekaram is on the path of development
topbanner

More News from this section

Subscribe by Email